റഷ്യന്‍ ഇരട്ടച്ചാരനെ വധിക്കാന്‍ ശ്രമിച്ചത് രാസായുധമുപയോഗിച്ചെന്ന് സ്ഥിരീകരണം

RUSSIAN SPY

ലണ്ടന്‍: ബ്രിട്ടനില്‍ അഭയം തേടിയ റഷ്യയുടെ മുന്‍ ചാരനുനേര്‍ക്കുണ്ടായ വധശ്രമത്തിന് ഉപയോഗിച്ചത് നോവിചോക് എന്ന രാസായുധമെന്നതിനു സ്ഥിരീകരണം. അന്താരാഷ്ട്ര രാസായുധ നിരീക്ഷണ ഏജന്‍സിയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍ ഇതു സംബന്ധിച്ച ബ്രിട്ടന്റെ കണ്ടെത്തലിനെ പിന്താങ്ങി.

എണ്‍പതുകളില്‍ സോവിയറ്റ് സൈന്യം വികസിപ്പിച്ച നോവിചോക് എന്ന രാസായുധമാണ് മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകള്‍ യൂലിയയെയും നേരെ വധശ്രമത്തിന് ഉപയോഗിച്ചതെന്നായിരുന്നു ബ്രിട്ടീഷ് ഏജന്‍സികളുടെ കണ്ടെത്തല്‍.

അന്താരാഷ്ട്ര രാസായുധ നിരീക്ഷണ ഏജന്‍സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഈ പേര് ആവര്‍ത്തിച്ചില്ലെങ്കിലും, രാസായുധം സംബന്ധിച്ച ബ്രിട്ടന്റെ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതായി വിശദീകരിച്ചു. അന്താരാഷ്ട്ര രാസായുധ നിരീക്ഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ യോഗം വിളിച്ചുചേര്‍ക്കണമെന്നു ബ്രിട്ടണ്‍ ആവശ്യപ്പെട്ടു.

ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചു എന്നു റഷ്യ കണ്ടെത്തിയ സെര്‍ജി സ്‌ക്രിപാല്‍(66) എന്ന മുന്‍ ചാരനേയും മകള്‍ യുലിയയേയും (33) കൊല്ലാനാണ് ശ്രമം നടന്നത്. മോസ്‌കോയില്‍ താമസിക്കുന്ന യൂലിയ പിതാവിനെ കാണാനെത്തിയപ്പോള്‍ മാര്‍ച്ച് നാലിന് ഇരുവരും സാലിസ്ബറിയില്‍ രാസവസ്തു പ്രയോഗത്തിനിരയാകുകയായിരുന്നു.

അബോധാവസ്ഥയിലായ ഇരുവരെയും ആശുപത്രിയിലെത്തിച്ചു.ഇവര്‍ അപകടനില തരണം ചെയ്തതായാണു റിപ്പോര്‍ട്ടുകള്‍. റഷ്യക്കും ബ്രിട്ടനും വേണ്ടി ചാരപ്പണി ചെയ്ത സ്‌ക്രിപാലിന് പിന്നീട് ബ്രിട്ടന്‍ അഭയം നല്‍കിയിരുന്നു.

രണ്ടാംലോകമഹായുദ്ധകാലത്ത് സോവിയറ്റ് സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് എന്ന രാസവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സ്‌ക്രിപാലിനെ വകവരുത്താന്‍ റഷ്യയാണ് ആക്രമണം നടത്തിയതെന്നും ബ്രിട്ടന്‍ ആരോപിച്ചിരുന്നു. ആരോപണം റഷ്യ നിഷേധിച്ചു. ഇതേത്തുടര്‍ന്നുള്ള നയതന്ത്രയുദ്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)