വഴക്കാളിയെന്ന് കുറ്റപ്പെടുത്തി സ്‌കൂളില്‍ നിന്നും പുറത്താക്കി; പ്രകോപിതനായ 17 കാരന്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് വീഴ്ത്തി

India,Crime,Principal

മീററ്റ്: സ്‌കൂളില്‍ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യത്തില്‍ 17കാരന്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ചു. സഹപാഠികളുമായി നിരന്തരം വഴക്കിടുകയും തല്ല് ഉണ്ടാക്കുകയും ചെയ്തിരുന്ന വിദ്യാര്‍ത്ഥിയെ പുറത്താക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ത്ഥി കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് പ്രിന്‍സിപ്പാളിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ മീററ്റിലെ റൂപൂര്‍ വില്ലേജിലെ ശ്രീ സൈയി ഇന്റര്‍ കോളേജില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. 15 ദിവസം മുമ്പാണ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തത്. കുട്ടിയുടെ അക്രമ സ്വഭാവം കാരണം പുറത്താക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല മറ്റ് കുട്ടികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പരാതിയും ലഭിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ പുറത്താക്കിയതായി പ്രിന്‍സിപ്പാള്‍ സഞ്ജീവ് കുമാര്‍ അറിയിക്കുകയായിരുന്നു.

ഇതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ ക്ലോസ് റേഞ്ചില്‍ നിന്നും വെടിവെയ്ക്കുകയായിരുന്നു. തോളില്‍ വെടിയേറ്റ പ്രിന്‍സിപ്പള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)