എറണാകുളത്തെ വീട്ടമ്മയുടെ കൊലപാതകം; ബലാത്സംഗ ശ്രമത്തിനിടെ, അസം സ്വദേശി അറസ്റ്റില്‍

ernakulam housewife murder,crime murder

 

 എറണാകുളം: പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പ്രതിയുടെ മൊഴി. പുത്തന്‍വേലിക്കരയില്‍ ഡേവിഡിന്റെ ഭാര്യ മോളി(60)യെയാണ് വീട്ടില്‍ വെട്ടേറ്റ നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ അസം സ്വദേശിയായ മുന്നയെ അറസ്റ്റു ചെയ്തു. മോളിയുടെ വീടിന്റെ ഔട്ട്ഹൗസില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി മുന്ന. ഇയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മോളിയും മനോദൗര്‍ബല്യവുമുളള 32 കാരനായ മകന്‍ ഡെനിയുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുന്ന വിവരം ഡെനിയാണ് തൊട്ടടുത്ത വീട്ടുകാരെ അറിയിച്ചത്.

എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി. വീടിനോട് ചേര്‍ന്ന് ഔട്ട്ഹൗസില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു. രാത്രി ഒന്നരയോടെ മുറിക്കുളളില്‍നിന്നും ശബ്ദം കേട്ടതായി മുന്ന എന്ന അസം സ്വദേശി മൊഴി നല്‍കി.

സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്. ബലാത്സംഗ ശ്രമത്തിനിടെ മോളിയെ കൊലപ്പെടുത്തിയെന്ന് പ്രതി മുന്ന മൊഴി നല്‍കി. 2 വര്‍ഷത്തിലേറെയായി മുന്ന ഔട്ട്ഹൗസില്‍ താമസിക്കുന്നുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)