ടിക്കറ്റ് നിരക്ക് പകുതിയായി കുറച്ച് എമിറേറ്റ്‌സിന്റെ ഓണ സമ്മാനം; മതി മറന്ന് സന്തോഷിച്ച് പ്രവാസികള്‍

Emirates airlines,Pravasam,UAE

ദുബായ്: പ്രവാസികളെ ആശങ്കയിലാഴ്ത്തി നാട്ടിലേക്കുള്ള ടിക്കറ്റിന്റെ നിരക്കില്‍ വിമാന കമ്പനികള്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. അവധിക്കാലം എത്തിയതോടെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ട വിമാന കമ്പനികള്‍ക്ക് എന്നാല്‍ തിരിച്ചടി നല്‍കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനയാത്രാ ടിക്കറ്റ് നിരക്കില്‍ വന്‍ കുറവ് പ്രഖ്യാപിച്ചു.


തിരുവന്തപുരം, കൊച്ചി തുടങ്ങിയ സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ ടിക്കറ്റ് നിരക്ക് പകുതിയായി കുറഞ്ഞു. നേരത്തെ എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. അതിനിടെയാണ് യാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് രംഗത്തെത്തിയത്.

ഈ ആനുകൂല്യം ഈ മാസം പന്ത്രണ്ടുവരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ലഭിക്കുക. സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം .

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)