റോണോയും മെസിയും ഗോളടിച്ചു; തിരിച്ചടിച്ചു, കളി കൈയ്യാങ്കളിയിലുമെത്തി; പക്ഷെ ജയം മാത്രം അകന്നു നിന്നു; അവസാന എല്‍ ക്ലാസികോ സമനിലയില്‍

EL Clasico,Real Madrid,Barcelona

മാഡ്രിഡ്: സീസണിലെ അവസാന എല്‍ ക്ലാസികോ സമനിലയില്‍ പിരിഞ്ഞു. വീറും വാശിയും ആവോളം കണ്ട മത്സരത്തില്‍ നാലു ഗോളുകള്‍ പിറന്നെങ്കിലും ഇരു ടീമുകള്‍ക്കും വിജയിക്കാനായില്ല. ആരാധകര്‍ ഉറങ്ങാതെ കാത്തിരുന്ന ബാഴ്സലോണ-റയല്‍ ഏറ്റുമുട്ടല്‍ സമനിലകുരുക്കില്‍ കുരുങ്ങി.


ലാലിഗയിലെ ഗ്ലാമര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗോള്‍ നേടിയ മത്സരത്തില്‍ ഇരു ടീമുകളും രണ്ടു (2-2) ഗോള്‍ വീതം നേടി. സൂപ്പര്‍ ടീമുകളുടെ ഏറ്റുമുട്ടല്‍ അതിന്റെ വീറും വാശിയിലും പരിധിവിട്ട് കയ്യാങ്കളിയില്‍ വരെ എത്തി.

 


ഹോം ഗ്രൗണ്ടായ ന്യൂ ക്യാംപില്‍ ബാഴ്സയാണ് ആദ്യം വലകുലുക്കിയത്. മെസി കൈമാറിയ പാസില്‍നിന്ന് ലൂയി സുവാരസ് 10-ാം മിനിറ്റില്‍ത്തന്നെ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. ഒട്ടും വൈകാതെ 16-ാം മിനിറ്റില്‍ കരിം ബെന്‍സേമയുടെ സുന്ദരമായ ഹെഡര്‍ പാസ് ബാഴ്‌സ വലയിലേക്കു തട്ടിയിട്ട് റോണോ റയലിനെ ഒപ്പമെത്തിച്ചു.

 

സൂപ്പര്‍ പോരാട്ടം ഇടയ്ക്ക് കയ്യാങ്കളിക്കും വഴി തുറന്നു. 44ാം മിനുറ്റില്‍ പരസ്പരം കൊമ്പുകോര്‍ത്തതിന് സുവാരസിനും റാമോസിനും റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. അധികം വൈകാതെ റാമോസിനെ അപകടമായ രീതിയില്‍ ടാക്കിള്‍ ചെയ്തതിന് മെസിക്കും കിട്ടി മഞ്ഞക്കാര്‍ഡ്. ഒടുവില്‍ സെര്‍ജി റോബര്‍ട്ടോ ചുവപ്പു കാര്‍ഡ് കിട്ടി കളം വിട്ടതോടെ ബാഴ്‌സ പത്തു പേരിലേക്ക് ചുരുങ്ങി.

 


രണ്ടാം പകുതിയില്‍ റൊണാള്‍ഡോയെ പിന്‍വലിച്ച റയല്‍ മാര്‍ക്കൊ അസന്‍സിയോയെയാണ് കളത്തിലിറക്കിയത്. 52-ാം മിനിറ്റില്‍ കാസിമിറോയെയും റാമോസിനെയും സമര്‍ഥമായി ഡ്രിബിള്‍ ചെയ്ത മെസി തൊടുത്ത ഷോട്ട് കെയ്‌ലര്‍ നവാസിനെ നിസ്സഹായനാക്കി ഗോള്‍വല കടന്ന് ബാഴ്‌സ ലീഡിലേക്ക്.

എന്നാല്‍ 73ാം മിനിറ്റില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ബെയ്ല്‍ റയലിനായി ഗോള്‍ മടക്കി (2-2). തുടര്‍ന്ന് ബാഴ്സലോണയുടെ ബോക്സില്‍ റയല്‍ താരം മാഴ്സലോയെ ജോര്‍ഡി ആല്‍ബ വീഴ്ത്തിയത് പെനാല്‍റ്റിക്കായി റയല്‍ താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. സമനിലയില്‍ കുരിങ്ങിയെങ്കിലും ലാ ലിഗയില്‍ തോല്‍വിയറിയാത്ത കുതിപ്പ് തുടരുകയും ചെയ്തു ബാഴ്സ.

 

 


 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)