നിരോധിത സംഘടന മുസ്ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പടെ 75പേര്‍ക്ക് വധശിക്ഷ

Egypt,Muslim brotherhood,World

കെയ്‌റോ: ആഭ്യന്തര കലാപത്തിന് കാരണമായ പ്രക്ഷോഭം നയിക്കുകയും പങ്കാളികളാവുകയും ചെയ്ത മുസ്ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാക്കള്‍ അടക്കം 75 പേരെ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഈജിപ്തിലെ നിരോധിത സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്.

സംഘടനയുടെ പരമോന്നത നേതാവ് മുഹമ്മദ് ബാദിക്കും മറ്റു 46 പേര്‍ക്കും ജീവപര്യന്തം തടവും വിധിച്ചു. യുനെസ്‌കോ പുരസ്‌കാരം നേടിയ പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് മഹ്മൂദ് അബു സെയ്ദിനെ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചു. സെയ്ദി ഇതിനകം അഞ്ചുവര്‍ഷം ശിക്ഷ അനുഭവിച്ചതിനാല്‍ ഉടന്‍ മോചിതനായേക്കും. പ്രക്ഷോഭത്തിന്റെ ചിത്രങ്ങളെടുത്തതിനാണ് അറസ്റ്റിലായത്.

2013ല്‍ മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണു ശിക്ഷ. ജൂലൈയിലെ പ്രാഥമിക വിധി ശരിവയ്ക്കുകയാണു കോടതി ചെയ്തത്. 2012ല്‍ നടന്ന ആദ്യ സ്വതന്ത്ര പൊതുതിരഞ്ഞെടുപ്പിലൂടെയാണു മുര്‍സി അധികാരത്തിലെത്തിയത്.

ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദല്‍ ഫത്താ സിസിയുടെ നേതൃത്വത്തില്‍ സൈന്യം അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്നു തെരുവുപ്രക്ഷോഭകരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 600 പേരെങ്കിലും കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 739 പേരാണു വിചാരണ നേരിടുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)