സര്‍ക്കാര്‍ കന്യാസ്ത്രീക്ക് ഒപ്പം; ശക്തമായ തെളിവോടെ പ്രതിയെ അറസ്റ്റ് ചെയ്യും: ഇപി ജയരാജന്‍

EP Jayarajan,Kerala,rape case,Nun case

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കന്യാസ്ത്രീയുടെ കൂടെ സര്‍ക്കാറുണ്ടെന്ന് മന്ത്രി ഇപി ജയരാജന്‍. സര്‍ക്കാര്‍ ഇരക്കൊപ്പമാണ്. ഏറ്റവും നീതിപൂര്‍വമായ നിലപാട് സ്വീകരിക്കും. ഇക്കാര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ല. ഒരു കുറ്റവാളിയെയും രക്ഷിക്കില്ല. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ്. കുറ്റമറ്റ അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കത്തക്ക തെളിവോടെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം ദു:ഖകരമാണെന്നും ജയരാജന്‍ പറഞ്ഞു.

പികെ ശശി പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം സെക്രട്ടറിക്കു വനിതാ പ്രവര്‍ത്തക നല്‍കിയ പരാതി പോലീസിനുള്ളതല്ല, പോലീസിനു നല്‍കേണ്ട പരാതി പോലീസിനു നല്‍കണം.

മെഡിക്കല്‍ ചെക്ക് അപ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തും. മുഖ്യമന്ത്രി പൂര്‍ണ ആരോഗ്യവാനാണ്. സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നും ഇപി വ്യക്തമാക്കി.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)