ദിലീപിന്റെയും ദുല്‍ക്കറിന്റെയും കിടിലന്‍ ഡബ്‌സ്മാഷുമായി മീനാക്ഷി; അച്ഛന്റെ മകള്‍ തന്നെയെന്ന് സോഷ്യല്‍മീഡിയ!

Meenakshi,Dubsmash video,Entertainment

കൊച്ചി: അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ അച്ഛന്റെ തോളൊടൊപ്പം നില്‍ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ദിലീപിന്റെ മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷി. സിനിമിലേക്ക് അവസരം ലഭിച്ചാല്‍ തകര്‍ത്ത് അഭിനയിക്കാനുള്ള തീപ്പൊരിയൊക്കെ തന്റെ ഉള്ളിലുണ്ടെന്ന് മീനാക്ഷിയുടെ പുതിയ ഡബ്‌സ്മാഷ് വീഡിയോകള്‍ തെളിയിക്കും.

എന്നാല്‍ താരപുത്രന്മാരെ പോലെ സിനിമയിലേക്ക് വരുമോ എന്ന് ചോദ്യത്തിന് അച്ഛന്‍ ദിലീപിന് പറയാനുള്ളത്, സിനിമയല്ല ഡോക്ടര്‍ ആവാനാണ് മീനാക്ഷിക്ക് താല്‍പ്പര്യമെന്നാണ്.

എങ്കിലും തന്റെ അഭിനയ മികവ് പ്രകടിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ് മീനാക്ഷി. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച അച്ഛന്റെ ഹിറ്റ് സിനിമകളായ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങളും ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ആണ് വീഡിയോയില്‍ ഉള്ളത്. മീനാക്ഷിയെ കൂടെ നാദിര്‍ഷയുടെ മകള്‍ ഐഷ നാദിര്‍ഷായും വീഡിയോയില്‍ ഉണ്ട്.

പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും മീനാക്ഷി അത്ര സജീവമല്ലാത്ത മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. അച്ഛനെയും അമ്മയേയും പോലെ സിനിമയിലേക്ക് മകള്‍ കടന്ന് വരുമോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

നേരത്തെ മീനാക്ഷി പാട്ട് പാടുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)