കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാല്‍ മരണപ്പെടുമോ..? ഡോ. ഷിനു ശ്യാമളന്‍ പറയുന്നു

health

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വിദ്യ എന്ന 23 കാരി വീട്ടമ്മയുടെ മരണവാര്‍ത്തയ്ക്ക് വിശദീകരണം നല്‍കി ഒരു ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. വിദ്യ കൊഞ്ചും നാരങ്ങവെള്ളവും ഒരുമിച്ചു കഴിച്ചതു കൊണ്ടാണ് മരണപ്പെട്ടത് എന്നാണ് വ്യാപക പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറയുന്നതിങ്ങനെ.

കൊഞ്ചില്‍ അല്ലെങ്കില്‍ ചെമ്മീനില്‍ വളരെ ചെറിയ അളവില്‍ ഓര്‍ഗാനിക്ക് ആര്‍സെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആര്‍സെനിക്ക്(Arsenic) 4 ശതമാനം മാത്രമേ കൊഞ്ചില്‍ ഉള്ളു. അതായത് ഒരു കിലോഗ്രാം കൊഞ്ചില്‍ 0.5 മില്ലി ഗ്രാമില്‍ താഴെ മാത്രമേ ഇന്‍ഓര്‍ഗാനിക്ക് ആര്‍സെനിക് അടങ്ങിയിട്ടുള്ളൂ. 100 mg മുതല്‍ 300 mg ആര്‍സെനിക്ക് എങ്കിലും മനുഷ്യശരീരത്തില്‍ ചെന്നാല്‍ മാത്രമേ മനുഷ്യനെ കൊല്ലാന്‍ സാധിക്കു. അതായത് 200 കിലോഗ്രാം ചെമ്മീന്‍ എങ്കിലും കഴിക്കണം അതിലെ ആര്‍സെനിക്ക് മൂലം മരണപ്പെടാന്‍. 8 ഗ്രാം ആര്‍സെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു.അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടല്‍ മല്‍സ്യമോ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി വരാം. അതുമൂലം മരണം സംഭവിക്കാമെന്നാണ് ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

മാത്രമല്ല, ദയവ് ചെയ്തു ഇത്തരം വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കരുത്. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുത്. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ അറിയുവാന്‍ ശ്രമിക്കുകയെന്നും ഡോക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കൊഞ്ചും നറങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാൽ മരണപ്പെടുമോ?

കൊഞ്ചിൽ അല്ലെങ്കിൽ ചെമ്മീനിൽ വളരെ ചെറിയ അളവിൽ ഓർഗാനിക്ക് ആർസെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആർസെനിക്ക്(Arsenic) 4 ശതമാനം മാത്രമേ കൊഞ്ചിൽ ഉള്ളു.

അതായത് ഒരു കിലോഗ്രാം കൊഞ്ചിൽ 0.5 മില്ലി ഗ്രാമിൽ താഴെ മാത്രമേ ഇൻഓർഗാനിക്ക് ആർസെനിക് അടങ്ങിയിട്ടുള്ളൂ.

100 mg മുതൽ 300 mg ആർസെനിക്ക് എങ്കിലും മനുഷ്യശരീരത്തിൽ ചെന്നാൽ മാത്രമേ മനുഷ്യനെ കൊല്ലാൻ സാധിക്കു.

അതായത് 200 കിലോഗ്രാം ചെമ്മീൻ എങ്കിലും കഴിക്കണം അതിലെ ആർസെനിക്ക് മൂലം മരണപ്പെടാൻ.

8 ഗ്രാം ആർസെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു.

അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടൽ മൽസ്യമോ കഴിക്കുമ്പോൾ ചിലർക്ക് അലര്ജി വരാം. അതുമൂലം മരണം സംഭവിക്കാം.

പല തവണയായി അമിതമായി ആർസെനിക്ക് ഉള്ളിൽ ചെന്നാൽ തലവേദന,വയറിളക്കം, മുടി കൊഴിച്ചിൽ, അപസ്മാരം, നഖങ്ങളിൽ വെളുത്ത വരകൾ എന്നിവ അനുഭവപ്പെടാം.

അമിതമായി മരിക്കുവാനോ മറ്റും ആർസെനിക് ഒറ്റത്തവണ ഉപയോഗിച്ചാൽ ഛർദി, വയറിളക്കം, കോമ, അപസ്മാരം, മരണം സംഭവിക്കാം.

ദയവ് ചെയ്തു ഇത്തരം hoax ഫേസ്ബുക്കിൽ പ്രചരിപ്പിക്കരുത്. ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുത്. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ അറിയുവാൻ ശ്രമിക്കുക.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)