കുട്ടിക്കാലത്ത് ശാഖയില്‍ പോകാറുണ്ടായിരുന്നു, എന്നിലെ കലാകാരനെ ഉണര്‍ത്തിയത് അവരാണ്! ആര്‍എസ്എസുമായുള്ള ബന്ധം വെളിപ്പെടുത്തി ലാല്‍ജോസ്

Lal jose ,Director ,Rss

ഇറങ്ങുന്ന ചിത്രം താരങ്ങളുടെ വിജയമായി ആഘോഷിക്കുന്നവരാണ് പ്രേക്ഷകരിലേറെയും. എന്നാല്‍ അവയില്‍ മുഖ്യപങ്ക് വഹിക്കുന്നത് ചിത്രത്തിന്റെ സംവിധായകനാണ്. മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കി ഇടംനെഞ്ചില്‍ സ്ഥാനം പിടിച്ച സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ഒരു മറവത്തൂര്‍ കനവ്' എന്ന ആദ്യ ചിത്രം മുതല്‍ തന്നെ കുടുംബ പ്രേഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തരം തിരിച്ച്, കഥകള്‍ പ്രേഷകമനസില്‍ തങ്ങിനില്‍കുന്ന രീതിയില്‍ ചിത്രീകരിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

എന്നാല്‍ തന്റെ ഉള്ളിലെ കഥാകാരനെ വളര്‍ത്തിയതില്‍ ആര്‍എസ്എസിനും പങ്കുണ്ടെന്ന് പറയുകയാണ് ലാല്‍ജോസ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസ് തന്റെ ആര്‍എസ്എസുമായുള്ള ബന്ധം വെളിപ്പെടുത്തിയത്. 'എന്‍എസ്എസ് ഹൈസ്‌കൂളിലെ പഠനകാലത്ത് വെള്ളിയാഴ്ച്ചകളില്‍ സഹപാഠികള്‍ ശാഖയിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു.

രാമായണത്തിലെയും മഹാഭാരത്തിലെയുമൊക്കെ നല്ല കഥകള്‍ അവിടെ കേള്‍ക്കാറുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഞാനും ശാഖയിലേക്ക് പോകാന്‍ തീരുമാനിച്ചത്. കഥകള്‍ കേള്‍ക്കാന്‍ അന്നേ ഇഷ്ടമായിരുന്നതിനാല്‍ ഒന്ന് രണ്ട് വര്‍ഷം ശാഖയില്‍ പോയിട്ടുണ്ട്' - ലാല്‍ ജോസ് പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)