ഇന്ധനവില മുകളിലേക്ക് തന്നെ; ഡീസലിന് റെക്കോര്‍ഡ് വില; ആദ്യമായി 75 തൊട്ടു

Oil Price,Diesel,Kerala

തൃശ്ശൂര്‍: ഇന്ധനവില ഇന്നും വര്‍ധിച്ചപ്പോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഡീസല്‍. പെട്രോളിന് 15 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തുടര്‍ച്ചയായ പതിനാറാം ദിനത്തിലുണ്ടായ ഇന്ധനവില വര്‍ധനവ് മൂലം ഡീസല്‍ വില സംസ്ഥാനത്ത് ആദ്യമായി 75 കടക്കുകയായിരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 82.45 രൂപയും ഡീസലിന് 75.05 രൂപയുമാണ് ഇന്നത്തെ വില.


കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പ് ജനരോക്ഷം ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധനവ് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ അടുത്തദിവസം മുതല്‍ തുടങ്ങിയ വിലവര്‍ധനയാണ് ദിനംപ്രതി തുടരുന്നത്. പെട്രോള്‍ വിലയും ഡീസല്‍ വിലയും സംസ്ഥാനത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നവിലയിലാണ് ഇപ്പോള്‍ ഉള്ളത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)