റോഡില്‍ മാലിന്യം തള്ളല്‍ ബോളിവുഡ് താരങ്ങള്‍ തമ്മിലുള്ള പോര്...? അനുഷ്‌ക ശകാരിച്ചത് ഷാരൂഖിന്റെ 'അനന്തരവനെ'

Man scolded , littering  ,child actor ,who worked with, Shah Rukh Khan       ,Anushka Sharma

മുംബൈ: കാറില്‍ നിന്നും റോഡിലേയ്ക്ക് മാലിന്യം തള്ളിയ വ്യക്തിയെ ശകാരിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ ശാസിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വന്‍ സ്വീകരണവും അതുപോലെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. റോഡിലേയ്ക്ക് മാലിന്യം തള്ളിയത് താരം ചോദ്യം ചെയ്ത വീഡിയോ ആണ് പ്രചരിച്ചിരുന്നത്.

ശാസന കിട്ടിയ ചെറുപ്പക്കാരന്‍ അര്‍ഹാന്‍ സിങും അമ്മയും അതിനു മറുപടിയുമായി വന്നതോടെ സംഭവം വിവാദത്തിലേയ്ക്ക് വഴിവെച്ചു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഈ തര്‍ക്കം രണ്ട് ബോളിവുഡ് താരങ്ങള്‍ തമ്മിലുള്ള പോരാണോ എന്നാണ് ഇപ്പോള്‍ ജനം ഉറ്റു നോക്കുന്നത്. എന്തെന്നാല്‍ ശാസന കിട്ടിയ വ്യക്തി ഷാരൂഖിന്റെ 'അനന്തരവന്‍' ആയതുകൊണ്ട്. സണ്ണി എന്ന അര്‍ഹാന്‍ സിങ്ങ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാനൊപ്പം സിനിമയില്‍ അഭിനയിച്ച വ്യക്തിയാണ്.

കിങ് ഖാന്റെ കൂടെ മാത്രമല്ല, മാധുരി ദീക്ഷിത്, ഷാഹിദ് കപൂര്‍ തുടങ്ങിയവര്‍ക്കൊപ്പവും ഇയാള്‍ വേഷമിട്ടിട്ടുണ്ട്. 1996ല്‍ പുറത്തിറങ്ങിയ, ഷാറൂഖ് ഖാന്‍ നായകനായ 'ഇംഗ്ലീഷ് ബാബു ദേശി മേം' എന്ന ചിത്രത്തിലാണ് അര്‍ഹാന്‍ അദ്ദേഹത്തിന്റെ അനന്തരവനായി വേഷമിട്ടത്. 1995ല്‍ പുറത്തിറങ്ങിയ 'രാജാ' എന്ന ചിത്രത്തില്‍ സഞ്ജയ് കപൂറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതും അര്‍ഹാനായിരുന്നു. ഷാഹിദ് കപൂറിന്റെ സുഹൃത്തായി 2010ല്‍ 'പാഠശാല'യിലാണ് അര്‍ഹാന്‍ അവസാനം വേഷമിട്ടത്. ഷാറൂഖ് നായകനായ 'റബ്‌നേ ബനാ ദി ജോഡി'യിലൂടെയാണ് അനുഷ്‌ക ശര്‍മ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത് എന്നതും കൗതുകമാണ്.Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)