'സഹതാരങ്ങളെ അടുത്തറിഞ്ഞ് അവര്‍ക്ക് ഉപദേശം നല്‍കാനായില്ലെങ്കില്‍ ഒരാള്‍ക്ക് നല്ല നായകനാകാന്‍ സാധിക്കില്ല'; കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് ധോണി

Team India,Virat Kohli,Mahendra Singh Dhoni,Sports,Cricket

മുംബൈ: മികച്ച നായകന്‍മാരുടെ നീണ്ടനിര തന്നെ അവകാശപ്പെടാനുള്ള ടീം ഇന്ത്യയ്ക്ക് ഈ ദശാബ്ദത്തിലും ലഭിച്ചിരിക്കുന്നത് മികച്ച നായകന്‍മാരെ തന്നെയാണ്. നേട്ടങ്ങളില്‍ റെക്കോര്‍ഡ് തൊട്ട മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും വ്യക്തിഗത മികവിലും ടീം മികവിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്ന നിലവിലെ നായകന്‍ വിരാട് കോഹ്‌ലിയും ക്രിക്കറ്റ് ആരാധകര്‍ക്ക് രോമാഞ്ചം തന്നെയാണ്.

എന്നാല്‍ നായകത്വത്തില്‍ ധോണിയോ കോഹ്‌ലിയോ മികച്ചതെന്ന ചോദ്യം മിക്ക ആരാധകരും ഉയര്‍ത്താറുണ്ട്. എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ധോണി തന്നെ എന്ന് വിലയിരുത്താമെങ്കിലും കോഹ്‌ലിയുടെ മികവ് വരാനിരിക്കുന്നതെ ഉള്ളൂവെന്നാണ് നിരീക്ഷകരുടെ പക്ഷം.

എങ്കില്‍ പിന്നെ മുന്‍ നായകന്‍ ധോണിക്ക് ഇപ്പോഴത്തെ നായകനെ കുറിച്ചുള്ള അഭിപ്രായമെന്താണെന്നായിരിക്കും ഉയരുന്ന അടിത്ത ചോദ്യം. അതിനുള്ള ഉത്തരവുമായി സാക്ഷാല്‍ ക്യാപ്റ്റന്‍ കൂള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

യുവ കളിക്കാരെ അവരുടെ കഴിവിന് അനുസൃതമായി ഉയര്‍ത്തി കൊണ്ടുവരാന്‍ ധോണി കാണിക്കുന്ന താല്‍പര്യവും ഏറെ അഭിനന്ദനാര്‍ഹമാണ്. ഇതിനെ പിന്‍പറ്റുന്ന വ്യക്തി തന്നെയാണ് വിരാടെന്നാണ് ആരാധകരുടെയും അഭിപ്രായം. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയോട് ധോണിക്കും നല്ല മതിപ്പാണ്.

 

'തന്റെ സഹതാരങ്ങളെ നന്നായി അടുത്തറിയാന്‍ കഴിയുന്നവനായിരിക്കണം ഒരു നായകന്‍. ഓരോരുത്തരേയും അടുത്തറിഞ്ഞ് അവരുടെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ശരിയായ ഉപദേശങ്ങള്‍ നല്‍കാന്‍ ഒരു ക്യാപ്റ്റന് സാധിക്കില്ല. അത് പോലെ തന്നെ നല്ലൊരു ക്യാപ്റ്റന്‍ എപ്പോളും നല്ലൊരു വ്യക്തിയുമായിരിക്കണം. ഈ ഗുണങ്ങളൊക്കെ കോഹ്‌ലിയില്‍ കാണാനുണ്ട്' ഇതാണ് ധോണിക്ക് ഇന്ത്യന്‍ നായകനെ കുറിച്ച് പറയാനുള്ളത്.

 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായ ധോണി മികച്ച പ്രകടനമാണ് നടത്തുന്നത്. ചെന്നെ പ്ലേ ഓഫില്‍ കടക്കുകയും ചെയ്തു. എന്നാല്‍ മികച്ച ഒരു ടീമുണ്ടായിട്ടും ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ഇത്തവണയും പ്ലേ ഓഫ് കാണാതെ പുറത്ത് പോകാനാണ് കോഹ്‌ലിയുടെ നേതൃത്വത്തിലെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ ദുര്‍വിധി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)