ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് 49 രൂപ മുതല്‍! ഗംഭീര ഓഫറോടെ ആരാധകര്‍ക്ക് ടിക്കറ്റുമായി ഡല്‍ഹി ഡൈനാമോസ്

Delhi Dynamos,Sports,India,ISL

ന്യൂഡല്‍ഹി: ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ഹോം ഗ്രൗണ്ടില്‍ വേണ്ടത്ര ആരാധകരെത്തുന്നില്ല എന്ന പരാതിക്ക് അവസാനം കുറിക്കാന്‍ തീരുമാനിച്ച് ഡല്‍ഹി ഡൈനാമോസ്. തങ്ങളുടെ ഹോം ഗ്രൗണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ഡല്‍ഹി ഡൈനാമോസ് ആരംഭിച്ചിരിക്കുകയാണ്. 49 രൂപ മുതല്‍ ഉള്ള ടിക്കറ്റുകള്‍ ആണ് ഡല്‍ഹി ആരാധകര്‍ക്കായി ഒരുക്കുന്നത്. കഴിഞ്ഞ സീസണില്‍ ആരാധകര്‍ ഒട്ടും എത്താതിരുന്നതാണ് ഡല്‍ഹി ഡൈനാമോസ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ കാരണം.

ഈസ്റ്റ് ലോവര്‍, ഈസ്റ്റ് അപ്പര്‍ ഹോം സ്റ്റാന്‍ഡ്, ഈസ്റ്റ് അപ്പര്‍ എവേ സ്റ്റാന്‍ഡ് എന്നീ സ്റ്റാന്‍ഡുകളാണ് 49രൂപ ടിക്കറ്റില്‍ വില്‍ക്കുന്നത്. വിഐപി ടിക്കറ്റുകള്‍ക്ക് 249 രൂപയുമാണ്. ഡല്‍ഹിയുടെ ആദ്യ മൂന്ന് ഹോം മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകളാണ് എത്തിയിട്ടുള്ളത്. പേടിയെമ്മുമായി സഹകരിച്ചാണ് ഡല്‍ഹി ഈ ഓഫറുകള്‍ ഒരുക്കുന്നത്.
പൂനെ സിറ്റിയുമായാണ് ഡല്‍ഹി ഡൈനാമോസിന്റെ ആദ്യ ഹോം മത്സരം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)