ഇവര്‍ റിയല്‍ ഹീറോസ്; അവയവ ദാനത്തിന് തയ്യാറെന്ന് പ്രതിജ്ഞയെടുത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരങ്ങളുടെ മഹത്തായ മാതൃക

Organ Donation,Delhi Daredevils,Sports,India

ഡല്‍ഹി: അവയവദാനത്തിന് തയ്യാറാണെന്ന് പ്രതിജ്ഞയെടുത്ത് കളിക്കളത്തില്‍ മാത്രമല്ല ജീവിതത്തിലും യഥാര്‍ത്ഥ ഹീറോകളായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരങ്ങള്‍. ഐപിഎല്ലിലെ തുടര്‍ തോല്‍വികള്‍ക്ക് ഇടയിലും അവയവ ദാനത്തിന് സമ്മതമറിയിച്ച് മാതൃകയായിയിരിക്കുകയാണ് ഇവര്‍.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മറ്റേത് ഐപിഎല്‍ ടീമിനേയും കവച്ചു വയ്ക്കുന്നതാണ് ഗൗതം ഗംഭീറിന്റെ കീഴില്‍ അണി നിരക്കുന്ന ഈ യുവതാരങ്ങളുടെ തീരുമാനം. അവയവദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ സംഘടിപ്പിച്ച സ്പിരിറ്റ് ഓഫ് ഗിവിംഗ് പരിപാടിയില്‍ പങ്കെടുത്ത ഡല്‍ഹി താരങ്ങള്‍ അവയവദാനത്തിന് സമ്മതമാണെന്ന് പ്രതിജ്ഞയെടുത്തത്.


ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ഓപ്പണറും ഡല്‍ഹിയുടെ മുന്‍ നായകനുമായ ഗൗതം ഗംഭീറടക്കമുള്ള താരങ്ങള്‍ അവയവദാനത്തിന് സമ്മതമാണെന്ന് അറിയിച്ചു. എല്ലാവരും അവയവദാനത്തിന് ഒരുങ്ങണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.


'എല്ലാവരും അവയവദാനത്തിന് തയ്യാറാകണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് നേരത്തെ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ നമ്മുടെ ജീവിതം കൊണ്ട് കഴിയുമെന്നതിനേക്കാള്‍ വലിയ കാര്യം മറ്റൊന്നുമില്ല. എല്ലാവരും ഇതിന് തയ്യാറാകണം.'


ഡല്‍ഹിയുടെ സൂപ്പര്‍താരങ്ങളായ മുഹമ്മദ് ഷമിയും പൃഥ്വി ഷായും അടക്കമുള്ളവര്‍ അവയവദാനത്തിന് സമ്മതമാണെന്ന് അറിയിച്ചു. ഡല്‍ഹിയുടെ ഒഫിഷ്യല്‍ പാര്‍ട്നറാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍.

ഐപിഎല്‍ പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനമാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഇടം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)