തന്റെ രോഗ വിവരം വെളിപ്പെടുത്തി ദീപിക പദുകോണ്‍; വിശ്വസിക്കാനാകാതെ ആരാധകര്‍

Deepika padukone,Bollywood,Depression

ബോളിവുഡ് താരങ്ങള്‍ എത്ര ബോള്‍ഡാണെന്ന് പുറമെ തോന്നുമെങ്കിലും അവര്‍ കടന്നുപോകുന്ന വഴിത്താരകള്‍ കല്ലും മുള്ളും നിറഞ്ഞത് തന്നെയാണ്. ചില താരങ്ങള്‍ മറികടന്ന പ്രതിസന്ധികള്‍ പിന്നീട് പുറംലോകമറിയുമ്പോള്‍ പലപ്പോഴും ഞെട്ടലുണ്ടാകാറുമുണ്ട്. ഇത്തരത്തില്‍ ബോളിവുഡിനെ പിടിച്ചു കുലുക്കിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി ദീപിക പദുകോണ്‍.

എന്തും തുറന്നുപറയുന്ന സ്വഭാവക്കാരിയായ ദീപികയെ ആരാധകര്‍ ഏറെ സ്‌നേഹിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. ദീപിക പാദുക്കോണ്‍ ഇത്തവണ വെളിപ്പെടുത്തിയിരിക്കുന്നത് തന്റെ രോഗം വിവരമാണ്.

വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന കഥയാണ് ബോളിവുഡ് സുന്ദരി വിവരിക്കുന്നത്. സംഭവങ്ങളുടെ തുടക്കത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ, 2014 ഫെബ്രുവരി 15 മറക്കാന്‍ കഴിയാത്ത ദിവസമാണ്. രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ എന്തോ മാറ്റം സംഭവിക്കാന്‍ പോകുന്നു എന്ന തോന്നലുണ്ടായി , വയറ്റിനുള്ളില്‍ നിന്ന് എന്തോ വിചിത്രമായി അനുഭവപ്പെടാന്‍ തുടങ്ങി. ആ ദിനങ്ങളില്‍ ജീവിതത്തില്‍ ഇരുട്ട് വീണ അവസ്ഥയായിരുന്നു. എല്ലാം അവസാനിച്ചു എന്നുള്ള തോന്നല്‍ മാത്രമായിരുന്നു. എല്ലാം ഉപേക്ഷിക്കാനും താന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക വെളിപ്പെടുത്തുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)