അന്ന് ആ സൂപ്പര്‍സ്റ്റാറില്‍ നിന്നും തന്നെ രക്ഷിച്ചത് രണ്‍ബീര്‍ കപൂര്‍; പുതിയ വെളിപ്പെടുത്തലുമായി ദീപിക പദുകോണ്‍

Bollywood,Deepika Padukone,Ranbir Kapoor

ബോളിവുഡ് എന്നും വിവാദങ്ങളുടെ കളിതൊട്ടിലാണ്. പലവാര്‍ത്തകളും ഭാവനയ്ക്കും അപ്പുറത്തുള്ള അതിശയകരമായ യാഥാര്‍ത്ഥ്യങ്ങളുമായിരിക്കും. സൂപ്പര്‍ സ്റ്റാര്‍ ഭരണവും കാസ്റ്റിങ് കൗച്ചും എല്ലാം ബോളിവുഡിനേയും പിടിച്ചു കുലുക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരറാണി ദീപികാ പദുകോണും ഒരു സൂപ്പര്‍ താരത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയുടെ തുടക്ക കാലത്ത് ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചെന്നും അന്ന് തന്നെ രക്ഷിച്ചത് രണ്‍ബീര്‍ കപൂറാണെന്നും ദീപിക പറയുന്നു. തന്നെ നായികയാക്കി ഒരു സിനിമ നിശ്ചയിച്ചു എന്നാല്‍ പെട്ടെന്നൊരു ദിവസം സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കി.


ഈ സമയത്ത് യേഹ് ജവാനി ഹേ ദിവാനിയിലേക്ക് തന്നെ ക്ഷണിക്കുന്നത്. അത് തനിക്ക് തന്നത് വലിയൊരു ബ്രേയ്ക്കായിരുന്നു. നിശ്ചയിച്ച സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ കാരണക്കാരന്‍ ഈ സൂപ്പര്‍സ്റ്റാറായിരുന്നു. എന്നാല്‍ സൂപ്പര്‍താരം ആരെന്ന് ദീപിക വ്യക്തമാക്കിയിട്ടില്ല.


എന്നാല്‍ ആ സമയത്ത് യേഹ് ജവാനി ഹേ ദിവാനിയിലൂടെ തന്റെ രക്ഷകനായത് രണ്‍ബീര്‍ കപൂറാണെന്നും ദീപിക പദുകോണ്‍ മനസ് തുറക്കുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)