പതിവു കാഴ്ചയായി ദളിതര്‍ക്കു നേരെയുള്ള ആക്രമണം! തലപ്പാവ് ധരിച്ചുവെന്നാരോപിച്ച് ദളിതനായ ബിസ്പി നേതാവിന്റെ ശിരോചര്‍മ്മം മുറിച്ചു മാറ്റി

Dalit Leader's ,Head Skin Peeled ,For 'Wearing Turban' ,In Madhya Pradesh

ഭോപ്പാല്‍: ദളിതര്‍ക്കു നേരെയുള്ള ആക്രമണം രാജ്യത്ത് പതിവു കാഴ്ചയാവുകയാണ്. ക്രൂരമായ മര്‍ദ്ദനങ്ങളാണ് നടക്കുന്നത്. മര്‍ദ്ദനത്തോടൊപ്പം അപമാനിക്കുന്ന കാഴ്ചയും കണ്ടു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബിഎസ്പി നേതാവിനു നേരെയുള്ള ആക്രമണമാണ് രാജ്യത്തെ ഞെട്ടിച്ചത്. തലപ്പാവ് ധരിച്ചതിന് ദലിതനായ ബിഎസ്പി നേതാവിന്റെ ശിരോശര്‍മ്മം കത്തികൊണ്ട് മുറിച്ചുമാറ്റുകയായിരുന്നു.

മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ സെപ്റ്റംബര്‍ മൂന്നിനാണ് സംഭവം. ഗുര്‍ജാര്‍ വിഭാഗത്തില്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ദളിതനായ സര്‍ദാര്‍ സിംഗ് ജാദേവ് തലപ്പാവ് ധരിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് ശിവപുരി ബിഎസ്പി ജില്ലാ പ്രസിഡന്റ് ദയാശങ്കര്‍ ഗൗതം പറഞ്ഞു.

ഗുര്‍ജാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള ജാദേവിന്റെ പരാതി സ്വീകരിക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ലെന്നും ഗൗതം ആരോപിക്കുന്നു.കുറ്റാരോപിതരായ മൂന്നുപേരില്‍ ഒരാളായ സുരേന്ദ്ര ഗുര്‍ജാര്‍ ജാദേവിനെ മഹോബ ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി കത്തികൊണ്ട് ശിരോചര്‍മ്മം മുറിച്ചെടുത്തെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ജാദേവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)