കാത്തിരിപ്പിന് ഒടുവില്‍ പ്രഖ്യാപനം എത്തി; ക്രിസ്റ്റ്യാനോ ഇനി യുവന്റസില്‍; പ്രഖ്യാപിച്ച് റയല്‍

Cristiano Ronaldo,Sports,Football

മാഡ്രിഡ് : അങ്ങനെ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമമായി. റയല്‍ വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബായ യുവന്റസില്‍ ചേക്കേറി. റയല്‍ മാഡ്രിഡ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ സീസണില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് തൊട്ടു പിന്നാലെ റൊണാള്‍ഡോ റയല്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 2009ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയലിലെത്തിയത്.


99 മില്യണ്‍ യൂറോ(ഏകദേശം 805 കോടി രൂപ)യ്ക്കാണ് താരം യുവന്റസുമായി കരാര്‍ ഒപ്പിട്ടതെന്നാണ് വിവരം. റയലിന്റെ നാല് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളിലും രണ്ട് ലാലിഗ കിരീട നേട്ടങ്ങളിലും പ്രധാന പങ്കുവഹിച്ച ക്രിസ്റ്റ്യാനോ 451 ഗോളുകളും സ്പാനിഷ് ക്ലബിനുവേണ്ടി നേടിയിട്ടുണ്ട്. റയലിന്റെ ഓള്‍ ടൈം ടോപ് സ്‌കോററാണ് ഈ പോര്‍ച്ചുഗീസ് താരം. ക്ലബ് അധികൃതരുമായി നാളുകളായുള്ള അഭിപ്രായഭിന്നതയാണ് ക്രിസ്റ്റ്യാനോയെ റയല്‍വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബ്രസീലിയന്‍ താരം നെയ്മറെ റയലിലെത്തിക്കാന്‍ ശ്രമം തുടങ്ങിയത് മുതല്‍ ക്രിസ്റ്റ്യാനോ നീരസത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 


ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയമായിരുന്നു റയലില്‍ ചെലവഴിച്ചതെന്ന് റയല്‍ മാഡ്രിഡിന് അയച്ച കത്തില്‍ റൊണാള്‍ഡോ വ്യക്തമാക്കി.


'റയല്‍ എന്റെ ഹൃദയം കീഴടക്കി, എന്റെ കുടുംബത്തിന്റെയും, അതു കൊണ്ടു തന്നെ ക്ലബിന് ഞാന്‍ നന്ദി പറയുകയാണ്, ക്ലബ് ഭാരവാഹികളോടും സ്റ്റാഫിനോടും സഹതാരങ്ങളോടും ഡോക്ടര്‍മാരോടും ഫിസിയോ അംഗങ്ങളോടും എന്റെ നന്ദി അറിയിക്കുകയാണ് ' - റൊണാള്‍ഡോ കുറിച്ചു.

9 മികച്ച വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് പറഞ്ഞ റൊണാള്‍ഡോ റയലിനൊപ്പം സ്പാനിഷ് ഫുട്ബോളിനോടുള്ള തന്റെ നന്ദിയും അറിയിച്ചു. 'ഞാന്‍ മടങ്ങുകയാണ്, എന്നാല്‍ ഈ ജേഴ്സി, സാന്റിയാഗോ ബെര്‍ണബ്യൂ എല്ലാം എന്റേതായി തന്നെ നിലനില്‍ക്കും' - റോണോ കൂട്ടിച്ചേര്‍ത്തു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)