കെട്ടിത്തൂക്കിയ കമ്പിക്കു മുകളില്‍ തലകീഴായി തൂങ്ങിക്കിക്കിടന്ന് ദമ്പതികളുടെ അഭ്യാസപ്രകടനം; പെട്ടെന്ന് ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് പിടിവിട്ട് ഭാര്യ താഴേക്ക്; പിന്നീട് സംഭവിച്ചത്

REALITY SHOW

അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയിലാണ് സംഭവം. ദമ്പതികള്‍ നടത്തിയ പ്രകടനത്തിനിടെ അപകടം. ടെയ്‌സ് നീല്‍സെനും ഭാര്യ വോള്‍ഫി നീല്‍സെനും ചേര്‍ന്ന് ഏവരെയും അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണ് സ്റ്റേജില്‍ നടത്തിയത്. എന്നാല്‍ ഇതിനിടെയുണ്ടായ അപകടത്തില്‍ ടെയ്‌സില്‍സിന്റെ ഭാര്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കെട്ടിത്തൂക്കിയ കമ്പിക്കു മുകളില്‍ തലകീഴായി തൂങ്ങിക്കിടന്നായിരുന്നു ദമ്പതികള്‍ അഭ്യാസപ്രകടനം കാട്ടിയത്. താഴെ തീനാളങ്ങള്‍ കത്തി ഉയരുന്നുണ്ടായിരുന്നു. അഭ്യാസപ്രകടനത്തിനിടെ ഭര്‍ത്താവിന്റെ കൈയ്യില്‍നിന്നും പിടിവിട്ട് ഭാര്യ താഴെ വീണു. മല്‍സരം കാണാനെത്തിയവരും ജഡ്ജസും ഒരു നിമിഷം പകച്ചുപോയി. കാണികളുടെ ഇടയില്‍നിന്നും അലറുന്ന ശബ്ദവും ഉയര്‍ന്നുപൊങ്ങി.

എന്നാല്‍ ടെയ്‌സിന്റെ ഭാര്യയ്ക്ക് പരുക്കുകളൊന്നും ഉണ്ടായില്ല. വീണെങ്കിലും അവര്‍ ചിരിച്ചുകൊണ്ടു എഴുന്നേറ്റുനിന്നു. താഴെ ഇറങ്ങിയ ടെയ്ല്‍സ് ഭാര്യയ്ക്ക് ചുംബനം നല്‍കിയാണ് ആശ്വാസം പ്രകടിപ്പിച്ചത്.

തങ്ങളുടെ പ്രകടനം ഒരിക്കല്‍ക്കൂടി കാണിക്കാമെന്ന് ടെയ്‌സില്‍സിന്റെ ഭാര്യ പറഞ്ഞെങ്കിലും ജഡ്ജസ് അതിനു തയ്യാറാവാതെ ഇരുവരും അടുത്ത റൗണ്ടിലേക്ക് വിജയിച്ചതായി പ്രഖ്യാപിച്ചു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)