പ്രളയത്തില്‍ നഷ്ടപ്പെട്ടത് കുറച്ച് കറിപ്പൊടികളും, പായകളും മാത്രം, മറ്റുള്ളവരെ താരതമ്യപ്പെടുത്തിയാല്‍ ഞാന്‍ അനര്‍ഹന്‍! സര്‍ക്കാര്‍ സഹായം വേണ്ടെന്ന് ഗൃഹനാഥന്‍

Coolie worker ,Kerala,Letter

ചെറായി: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് സര്‍ക്കാരിന്റെ കനിവ് തേടി ജീവിക്കുന്നവരാണുള്ളത്. എന്നാല്‍ അവയില്‍ നിന്നും ഏറെ വ്യത്യസ്തനാവുകയാണ് കല്‍പ്പണിക്കാരനായി ജോര്‍ജ്ജ്. പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടത് ഒരു കത്ത് മാത്രം. വീട്ടിന്റെ വാതില്‍ക്കല്‍ തന്നെ പതിച്ചു വച്ചത് 'തനിയ്ക്ക് സര്‍ക്കാര്‍ സഹായം വേണ്ട' എന്നായിരുന്നു. ആദ്യം ധനികന്റെ വീടായിരിക്കും എന്നാണ് ധരിച്ചത്. എന്നാല്‍ അന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന ഒരു പാവം കല്‍പ്പണിക്കാരന്‍.

പ്രളയസമയത്ത് ആദ്യം വെള്ളം കയറിയ വീടുകളിലൊന്നായിരുന്നു ജോര്‍ജ്ജിന്റേത്. എന്നാല്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ല. ആകെ നനഞ്ഞ് നശിച്ചത് കുറച്ച് പായകളും കറിപ്പൊടികളും മാത്രം. മറ്റു പലയിടങ്ങളിലെയും നാശനഷ്ടങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ താന്‍ എന്തിന് നഷ്ടപരിഹാരം വാങ്ങണമെന്നാണ് ജോര്‍ജിന്റെ ചോദ്യം. തന്റെ അഭിപ്രായം എഴുതി ജോര്‍ജ് വീട്ടിന് മുന്നില്‍ പതിച്ച കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തനിക്ക് സഹായം നല്‍കുന്നതിന് പകരം ആ തുക വെള്ളപ്പൊക്കത്തില്‍ മുഴുവനായും തകര്‍ന്ന പറവൂര്‍ പെരുമ്പടന്ന കിഴക്കുഭാഗങ്ങളിലുള്ളവര്‍ക്ക് നല്‍കണമെന്ന നിര്‍ദ്ദേശവും ജോര്‍ജ് കത്തില്‍ മുന്നോട്ടുവയ്ക്കുന്നു. പ്രളയദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്നെന്നവര്‍ക്കിടയിലാണ് ചെറായി രക്തേശ്വരി ബീച്ച് പരിസരത്ത് നിന്നാണ് നന്മ നിറഞ്ഞ ജോര്‍ജിന്റെ സന്ദേശം.

നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞതോടെ ജോലിക്ക് പോകാന്‍ കഴിയാതായ ജോര്‍ജിനെ ഇപ്പോള്‍ ഹൃദ്രോഗവും അലട്ടുന്നുണ്ട്. അതേസമയം, ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുമടങ്ങിയ കുടുംബത്തിന് ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡാണു നല്‍കിയിരിക്കുന്നത്. അര്‍ഹതയില്ലാത്ത സഹായധനം വേണ്ടെന്ന് ഉറപ്പിച്ചുപറയുമ്പോഴും റേഷന്‍കാര്‍ഡ് ഒന്ന് മാറ്റി നല്‍കാന്‍ അധികൃതര്‍ കരുണ കാണിക്കമെന്നാണ് ജോര്‍ജിന്റെ അഭ്യര്‍ത്ഥന.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)