തുടക്കം മുതല്‍ വിവാദം, കിംഭോ മെസ്സേജിങ് ആപ്പ് പിന്‍വലിച്ചു

Patanjali,Baba Ramdev,Kimbho app

ന്യൂഡല്‍ഹി: സമൂഹ മാധ്യമ ഭീമനായ വാട്ട്‌സ്ആപ്പ് മെസ്സഞ്ചറിന് പണി കൊടുക്കുമെന്ന അവകാശവാദവുമായി കിംഭോ മെസ്സേജിങ് ആപ്പ് പുറത്തിറക്കി പതഞ്ജലി ഗ്രൂപ്പ് വെട്ടിലായി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിലൂടെ ചോരുന്നെന്ന വ്യാപക പരാതിയെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്നും ഐഒഎസ് സ്‌റ്റോറില്‍ നിന്നും കിംഭോ ആപ്പ് പിന്‍വലിച്ചു. എന്നാല്‍ ഇത് ഒരു ട്രയല്‍ മാത്രമാണെന്നും ഔദ്യോഗികമായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് കിംഭോയുടെ വിശദീകരണം.


പരീക്ഷണ ഘട്ടത്തില്‍ പോലും കിംഭോയെ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് പതഞ്ജലി വക്താവ് എസ്‌കെ തിജാര്‍വാല ട്വീറ്റ് ചെയ്തു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒരു ദിവസം ട്രയലിനായി ആപ്പ് നല്‍കിയിരുന്നു. വെറും മൂന്ന് മണിക്കൂറില്‍ 1.5 ലക്ഷം ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ്വകാര്യ ചാറ്റിങ്, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്‌സ്‌വിഡിയോ കോള്‍, ടെക്‌സ്റ്റ്ശബ്ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ പങ്കുവെക്കാന്‍ സാധിക്കുന്നതായിരിക്കും കിംഭോ ആപ്പ്.


എന്നാല്‍, പ്രശസ്ത ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകന്‍ എലിയട്ട് ഓള്‍ഡേര്‍സണ്‍ ട്വിറ്ററിലൂടെ ആപ്ലിക്കേഷനെ വിമര്‍ശിച്ചിരുന്നു. ഉപഭോക്താവിന്റെ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താം. എല്ലാ ഉപയോക്താക്കളുടെയും ഫോണിലെ സന്ദേശങ്ങള്‍ തനിക്ക് കാണാനായെന്നും അദ്ദേഹം എഴുതി. തുടര്‍ന്ന് വന്‍വിമര്‍ശമാണ് ആപ്പിന് നേരിടേണ്ടി വന്നത്. തുടര്‍ന്ന് ആപ്പ് പിന്‍വലിക്കുകയായിരുന്നു.

അതേസമയം, ആപ്പിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും, ആപ്പ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും പതഞ്ജലി വക്താവ് എസ്‌കെ തിജാര്‍വാല പറഞ്ഞു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)