കായിക ലോകത്ത് നാണംകെട്ട് ഇന്ത്യ; കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ഇന്ത്യന്‍ ജിംനാസ്റ്റിക്‌സ് ടീമിന് ഒരേ ജെഴ്‌സിയില്ല, രാജ്യത്തിന്റെ ചിഹ്നവുമില്ല

Common wealth games,India,Sports

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഗോള്‍ഡ് കോസ്റ്റിലെത്തിയ ഇന്ത്യന്‍ ടീം കായിക ലോകത്തിനു മുന്നില്‍ നാണം കെട്ടു. ഇന്ത്യയ്ക്ക് നാണക്കേടായത് ജിംനാസ്റ്റിക് ടീമിന്റെ അശ്രദ്ധയായിരുന്നു. ജിംനാസ്റ്റിക്സിനായി ധരിച്ച വസ്ത്രത്തില്‍ ഇന്ത്യയുടെ ദേശീയ ചിഹ്‌നമില്ലാത്തതിനാല്‍ ടീമിന്റെ പോയിന്റ് വെട്ടിക്കുറച്ചതും തിരിച്ചടിയായി.

അരുണ ബുദ്ധ റെഡ്ഡി, പ്രണിതി നായിക്, പ്രണിതി ദാസ് എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയത്. അതേസമയം ഒരേ പോലുള്ള ജിംനാസ്റ്റിക്സ് വസ്ത്രം ധരിക്കാത്തതിനെ തുടര്‍ന്ന് വനിതാ ടീമിനത്തിലും ഇന്ത്യക്ക് പെനാല്‍റ്റി പോയിന്റ് ലഭിച്ചു.


നേരത്തെ ടീം തിരഞ്ഞെടുപ്പിനെ ചൊല്ലിയും ജിംനാസ്റ്റിക്സ് ഫെഡറേഷനില്‍ തര്‍ക്കമുണ്ടായിരുന്നു. ഫെഡറേഷനിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഫെഡറേഷന്‍ ഇടപെടുകയും ഒരു ടീമിനെ ഗോള്‍ഡ് കോസ്റ്റിലേക്ക് അയയ്ക്കുകയും ചെയ്യുകയായിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ് പോലൊരു വേദിയില്‍ ഇത്രയും ഉത്തരവാദിത്വമില്ലാതെ താരങ്ങളും പരിശീലകരും പെരുമാറിയത് അത്ഭുതപ്പെടുത്തിയെന്ന് ദീപ കര്‍മാകറുടെ പരിശീലകന്‍ ബിശ്വേശര്‍ നന്ദി പ്രതികരിച്ചു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)