കൊളംബിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നേരെ ആക്രമണം; അലക്‌സാന്‍ഡ്രോ പെനറന്‍ഡ വെടിയേറ്റ് മരിച്ചു

footballer Alejandro Penaranda

 

ബഗോട്ട: കൊളംബിയന്‍ ക്ലബ് ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചു. കൊളംബിയന്‍ ക്ലബ് ഫുട്‌ബോള്‍ താരം അലക്‌സാന്‍ഡ്രോ പെനറന്‍ഡ(24)യാണ് മരിച്ചത്.

ഫുട്‌ബോള്‍ താരങ്ങളുടെ പാര്‍ട്ടി നടക്കുന്നതിനിടയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.

പാര്‍ട്ടിക്കിടെ എത്തിയ തോക്കുധാരി പെനറന്‍ഡയ്ക്കു നേരെയും സഹതാരം ഹീസന്‍ ഇസ്‌ക്വീര്‍ഡോയ്ക്ക് നേരെയും വെടി വെക്കുകയായിരുന്നു. വെടിവെച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ സഹതാരം ഹീസന്‍ ഇസ്‌ക്വീര്‍ഡോ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)