ആശങ്കകള്‍ അവസാനിച്ചു; ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ് 1 ഭൂമിയില്‍ പതിച്ചു

tiangong 1,Chinese space station

വാഷിംഗ്ടണ്‍: ശാസ്ത്രലോകത്തിന്റെ ആശങ്കകള്‍ക്ക് വിരാമമിട്ട് നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ് 1 ഭൂമിയില്‍ പതിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെ ശാന്തസമുദ്രത്തിന് മുകളിലൂടെ ബഹിരാകാശനിലയം ഭൂമിയിലേക്ക് പ്രവേശിക്കുകയും കത്തിതീരുകയും ചെയ്തുവെന്നാണ് ബഹിരാകാശനിരീക്ഷകര്‍ പറയുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഭൂമിയില്‍ 170 കിമീ മാത്രം ഉയരത്തില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഉപഗ്രഹം ഏപ്പോള്‍, എവിടെ പതിക്കും എന്നതിനെ ചൊല്ലി ആശങ്കയിലായിരുന്നു ശാസ്ത്രലോകം. ഉപഗ്രഹം കരയിലല്ല കടലില്‍ തന്നെയാവും പതിക്കുക എന്ന യൂറോപ്യന്‍ യൂണിയന്റെ പ്രവചനം ശരിവച്ച് ടിയാന്‍ഗോങ് ശാന്തസമുദ്രത്തില്‍ പതിച്ചു.

ഉപഗ്രഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും അന്തരീക്ഷത്തിലെത്തും മുന്‍പേ കത്തിതീരുമെങ്കിലും എന്തെങ്കിലും അവശിഷ്ടങ്ങള്‍ താഴെ വീണിരിക്കാന്‍ സാധ്യതയുണ്ടോ എന്ന അന്വേഷണത്തിലാണിപ്പോള്‍ ശാസ്ത്രലോകവും മേഖലയിലെ രാജ്യങ്ങളും.

2011-ലാണ് ചൈന ടിയാന്‍ഗോങ്ങ് എന്ന് പേരുള്ള ബഹിരാകാശനിലയം വിക്ഷേപിച്ചത്. ചൈനീസ് ബഹിരാകാശയാത്രികാര്‍ക്ക് താമസിക്കാനും നിരീക്ഷണപരീക്ഷണങ്ങള്‍ നടത്താനുമുള്ള ഇടമായാണ് ടിയാന്‍ഗോങ്ങിലൂടെ ചൈന ലക്ഷ്യമിട്ടത്. എന്നാല്‍ 2013-ല്‍ ഈ ബഹിരാകാശനിലയത്തിന്റെ നിയന്ത്രണം ചൈനയ്ക്ക് നഷ്ടമപ്പെട്ടു.

അന്ന് മുതല്‍ ബഹിരാകാശത്ത് അലഞ്ഞു നടക്കുകയായിരുന്നു ഈ ബഹിരാകാശനിലയം. ടിയാന്‍ഗോങ് ഒന്നിന്റെ പരാജയത്തെ തുടര്‍ന്ന് ടിയാന്‍ഗോംഗ് 2 എന്ന പേരില്‍ മറ്റൊരു ബഹിരാകാശനിലയം ചൈന വിക്ഷേപിച്ചിരുന്നു ഇതിപ്പോഴും പ്രവര്‍ത്തനസജ്ജമാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)