ചങ്ങരംകുളത്ത് പതിനൊന്ന് വയസുകാരിയെ പണം വാങ്ങി കാമുകന് കാഴ്ച വെയ്ക്കാന്‍ ശ്രമം; പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു; മാതാവ് അറസ്റ്റില്‍  

POCSO,Changaramkulam police,Kerala,Crime,Child abuse

 

ചങ്ങരംകുളം: പതിനൊന്ന് വയസുകാരിയായ മകളെ കാമുകന് കാഴ്ച വെയ്ക്കാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. സംഭവത്തില്‍ കാമുകനും യുവതിക്കുമെതിരെ പോലീസ് പോക്‌സോ ചുമത്തി. ചങ്ങരംകുളം സ്വദേശികളായ രണ്ട് പേര്‍ക്കെതിരെയാണ് പോക്‌സോ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുത്തത്.
രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ ഒളിവിലാണ്.


ആറാം ക്ലാസില്‍ പടിച്ചിരുന്ന 35 കാരിയുടെ മകളെ പണത്തിന് വേണ്ടി കാമുകന് കാഴ്ചവെക്കാന്‍ ശ്രമിച്ചതിനാണ് യുവതിക്കെതിരെയും കാമുകനെതിരെയും ചങ്ങരംകുളം പോലീസ് പോക്‌സോ ചുമത്തി കേസെടുത്തത്.


സ്‌കൂള്‍ കൗണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി സംഭവം വെളിപ്പെടുത്തിയ അധ്യാപകരാണ് ചൈല്‍ഡ് ലൈന്‍ വിഭാഗത്തിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മാതാവിനും കാമുകനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അറസ്റ്റിലായ യുവതിയെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)