ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; അര്‍ജന്റീനയെ വീഴ്ത്തി

sports,Champions league hockey,India vs Argentina

വീണ്ടും തകര്‍പ്പന്‍ ജയവുമായി ഇന്ത്യന്‍ ഹോക്കി ടീം. ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മത്സരത്തില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു.

ഇന്ത്യക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗും മന്‍ദീപ് സിംഗുമാണ് ഗോള്‍ നേടിയത്. ഗോണ്‍സാലോ പില്ലറ്റിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ഗോള്‍. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)