മുളക് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, ചുവന്ന മുളക് കഴിക്കരുതെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

hottest pepper,Red Chilly

 

വാഷിംങ്ടണ്‍: ലോകത്തിലെ ഏറ്റവും എരിവ് കൂടുതലുള്ള ചുവന്ന മുളക് (ചില്ലി പെപ്പര്‍) കഴിക്കരുതെന്ന നിര്‍ദേശവുമായി ഡോക്ടര്‍മാര്‍. ചുവന്ന മുളക് കഴിച്ചതുകാരണം യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിനെ തുടര്‍ന്നാണ് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്.

അമേരിക്കന്‍ സ്വദേശിയായ 34 വയസ്സുകാരനാണ് വിട്ടുമാറാത്ത തലവേദനയുമായി ചികിത്സ തേടിയത്. ഛര്‍ദ്ദിയാണ് ആദ്യ ലക്ഷണമായി കണ്ടതെന്നാണ് വിവരം. പിന്നീട് കഴുത്തിലും തലയ്ക്കും വേദന അനുഭവപ്പെടാന്‍ തുടങ്ങി. കുറേനാള്‍ ഇതുതുടര്‍ന്നതിനുശേഷമാണ് ഇയാള്‍ ഡോക്ടറുടെ ചികിത്സ തേടുന്നത്.

ആശുപത്രിയില്‍ എത്തിയതും അത്യാഹിത വിഭാഗത്തിലേക്ക് യുവാവിനെ മാറ്റുകയായിരുന്നു. റിവേഴ്സിബിള്‍ സെറിബ്രല്‍ വാസോകോണ്‍സ്ട്രിക്ഷന്‍ സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ പറയുന്നതെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.

തലച്ചോറിലെ രക്തക്കുഴലുകളെ ഇത് സാരമായി ബാധിച്ചു. ഇങ്ങനെയൊരു അവസ്ഥ ഇതാദ്യമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തണ്ടര്‍ക്ലാപ് തലവേദന എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. മാരക രോഗത്തിന് കാരണമാക്കുന്നതാണ് ചില്ലി പെപ്പറെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏറ്റവും കൂടുതല്‍ മുളക് കഴിക്കുന്ന മത്സരത്തില്‍ പങ്കെടുത്തതാണ് യുവാവിന് രോഗം ബാധിക്കാന്‍ കാരണമായത്. ഈ യുവാവിന് സംഭവിച്ചതുപോലെ ആര്‍ക്കുവേണമെങ്കിലും വരാമെന്നും ഈ മുളക് കഴിക്കരുതെന്നും ഡോക്ടര്‍ പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)