റെഡ് കാര്‍പ്പറ്റില്‍ വിസ്മയം തീര്‍ത്ത് മത്സ്യകന്യകയായി ആഷ്, രാജകുമാരിയായി ആരാധ്യ

Aaradhya,Aishwarya Rai ,Cannes Film Festival 2018

 

 റെഡ് കാര്‍പ്പറ്റില്‍ വിസ്മയം തീര്‍ത്ത് ആഷും ആരാധ്യയും. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞ് ആരാധ്യയുടെ കൈ പിടിച്ച് ഫാഷന്റെ മേളയ്ക്ക് ലോകസുന്ദരിയെത്തിയത്.

പീക്കോക്ക് പ്രിന്റും സീക്വന്‍സും നിറഞ്ഞ മനോഹരമായ ഫ്രോക്കില്‍ ഐശ്വര്യ മത്സ്യ കന്യകയെപ്പോലെ തിളങ്ങി. ആരാധ്യയാകട്ടെ നല്ല ചുവപ്പ് ഫ്രോക്കില്‍ രാജകുമാരിയെപ്പോലെ ക്യൂട്ടായിരുന്നു. മേളയിലുട നീളം അമ്മയുടെ കൈപിടിച്ച് ആരാധ്യ ഒപ്പം തന്നെയുണ്ടായിരുന്നു.

കാനില്‍ ഐശ്വര്യയെത്തുന്നതു തന്നെ വിരുന്നാണ്, പതിനേഴാം തവണയാണ് ആഷ് റെഡ കാര്‍പ്പറ്റില്‍ ചുവടുവയ്ക്കുന്നത്. ഇത്തവണ കുഞ്ഞുരാജകുമാരി കൂടെ വിസ്മയം തീര്‍ത്തു. മകള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് ഐശ്വര്യ ഇങ്ങനെ കുറിച്ചു ' 'And I was born...again...'

നേരത്തെ കാന്‍ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ മുംബൈ എയര്‍പ്പോര്‍ട്ടില്‍ അമ്മയുടെ കൈപിടിച്ചെത്തിയ ആരാധ്യ പതിവുപോലെ മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അമ്മയുടെ ഡ്രസ്സിന് ചേരുന്ന കിടിലന്‍ കറുപ്പ് ഉടുപ്പില്‍ പതിവിലും ക്യൂട്ടായിരുന്നു ആരാധ്യ.

 

#AishwaryaRaiBachchan At #cannes2018

A post shared by DailyPakistan Fashion (@dailypakistan.com.pk) on

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)