ലോകം മുഴുവന്‍ പഴിചാരിയ ആ ദിനങ്ങള്‍ ഓര്‍ക്കാനാകില്ല; പിറക്കാനിരുന്ന കുഞ്ഞു പോലും നഷ്ടമായി; പൊട്ടിക്കരഞ്ഞ് ഡേവിഡ് വാര്‍ണറും ഭാര്യയും

Australian cricket team,David Warner,Warner Family,Sports,Ball tampering scandel

സിഡ്‌നി: സ്‌പോര്‍സ് ജീവിതത്തിലെ നിരാശകളും സമ്മര്‍ദ്ദങ്ങളും എത്തരത്തില്‍ സ്വകാര്യ ജീവിതത്തെ തകര്‍ത്തു കളയുമെന്നതിന്റെ ഉദാഹരണമാവുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വിവാദ നായകന്‍ ഡേവിഡ് വാര്‍ണര്‍. കളിക്കളത്തിലെ ദുരനുഭവം വാര്‍ണറുടെ കരിയര്‍ മാത്രമല്ല, കുടുംബ ജീവിതത്തിലെ മുഴുവന്‍ സന്തോഷങ്ങളേയുമാണ് കവര്‍ന്നെടുത്തത്. ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത ഓസ്‌ട്രേലിയന്‍ ടീമിന്റെ പന്തു ചുരണ്ടല്‍ വിവാദമാണ് വാര്‍ണറിനെ വിവാദ നായകനാക്കി മാറ്റിയത്.

ക്രിക്കറ്റ് ലോകം ഓസ്‌ട്രേലിയന്‍ ടീമിന്റെ പന്ത്് ചുരണ്ടല്‍ വിവാദത്തില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല. ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരാണ് വിവാദത്തെത്തുടര്‍ന്ന് അച്ചടക്കനടപടി നേരിടുന്നത്.

കളിക്കിടയിലെ വിജയം മാത്രം മോഹിച്ച് കൃത്രിമം നടത്തുമ്പോള്‍ ആ മൂന്ന് പേരും അച്ചടക്ക നടപടിക്കുമപ്പുറം കുടുംബ ജീവിതത്തേയും ഈ സംഭവം തകര്‍ത്തു കളയുമെന്ന് കരുതിക്കാണില്ല. ഈ വിവാദം ജീവിതത്തിലേക്കും കരിനിഴലായി പടര്‍ന്നിരിക്കുകയാണെന്ന് വാര്‍ണറിന്റെ ഭാര്യ വെളിപ്പെടുത്തുന്നു.

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വാര്‍ണറുടെ ഭാര്യ കാന്‍ഡിസാണ് തന്റെ ഏറ്റവും വലിയ സന്തോഷത്തെ പോലും ആ വിവാദം തല്ലിക്കെടുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

കാന്‍ഡിസ് വാര്‍ണറുടെ വാക്കുകളിലേക്ക്:

'താനും വാര്‍ണറും മൂന്നാമതൊരു കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു. വിവാദങ്ങള്‍ നടക്കുന്ന കേപ്ടൗണ്‍ ടെസ്റ്റിനു മുന്‍പാണ് താന്‍ ഗര്‍ഭണിയാകുന്നത്. താനും വാര്‍ണറും മൂന്നു വയസുള്ള ഐവിയും രണ്ടു വയസുള്ള ഇന്‍ഡിറേയും സന്തോഷത്തിന്റെ കൊടുമുടിയിലെത്തിയ ദിനങ്ങള്‍. പുതിയ അംഗത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു പിന്നീട്. എന്നാല്‍ അപ്രതീക്ഷിതമായായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറുന്നത്.

 

ലോകം മുഴുവനും ഓസ്‌ട്രേലിയന്‍ താരങ്ങളെ പഴി ചാരിയ ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ താന്‍ അനുഭവിച്ച സംഘര്‍ഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഭര്‍ത്താവ് ഉള്‍പ്പെട്ട വിവാദം തന്നെ ശാരീരികമായും മാനസികമായും ഏറെ തളര്‍ത്തി. കുറ്റം ഏറ്റുപറഞ്ഞ വാര്‍ണറുടെ കണ്ണീര്‍ വീണ പത്രസമ്മേളനത്തിനു ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ആ ദുരന്തം നേരിടേണ്ടി വന്നത്. അബോര്‍ഷന്‍ അനിവാര്യമായി.

ഏറെ ദുഖത്തോടെയാണ് അത് ചെയ്തതെന്ന് കരളലിയിക്കുന്ന ദുഃഖത്തോടെ കാന്‍ഡിസ് പറഞ്ഞു. കുളിമുറിയില്‍ വച്ച് ബ്‌ളീഡിങ്ങുണ്ടായി. ഉടന്‍ വാര്‍ണറെ വിളിച്ച്. ആ കുഞ്ഞ് തങ്ങള്‍ക്കു നഷ്ടപ്പെടുമെന്നു ആ നിമിഷം മനസിലായി. ദുഃഖം താങ്ങാനാകാതെ ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്ത് പൊട്ടിക്കഞ്ഞു'.

 

ഓസ്‌ട്രേലിയന്‍ വുമണ്‍സ് വീക്ക്ലി മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കാന്‍ഡിസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)