സിമ്മിംങ് പൂളില്‍ മുങ്ങിത്താണ ഒന്നരവയസുകാരനെ രക്ഷപ്പെടുത്തിയത് സംസാര ശേഷിയില്ലാത്ത വീല്‍ച്ചെയറിലിരുന്ന ചേച്ചി; മിടുക്കിയെ തേടി സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹം

drowning,girl save

 

കാനഡ: ഒന്‍പതുവയസുകാരി ലെക്‌സിയുടെ ജീവിതം വീല്‍ച്ചെയറിലാണ്, കൂടാതെ സംസാരശേഷിയുമില്ല, എന്നിട്ടും മുങ്ങിതാണ കുഞ്ഞനുജനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ആ മിടുക്കിയാണ്. സിമ്മിംങ് പൂളില്‍ വീണ ഒന്നരവയസുകാരന്‍ ലീലാന്‍ഡിനെയാണ് ഈ മിടുക്കി വീല്‍ച്ചെയറിലിരുന്ന് രക്ഷിച്ചത്.

Image result for you-don-t-need-to-be-able-to-walk-and-talk-girl-with-cerebral-palsy-saves-baby-brother

സെറിബ്രല്‍ പാള്‍സി ബാധിച്ച ലെക്‌സിയുടെ ജീവിതം വര്‍ഷങ്ങളായി വീല്‍ചെയറിലാണ്. ലെക്‌സിയുടെ പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിനിടയിലാണ് ഒന്നര വയസ് പ്രായമുള്ള അനിയന്‍ പൂളിനടുത്തെത്തിയത്. പെട്ടെന്ന് കുഞ്ഞ് വെള്ളത്തിലേക്ക് വീണു. ഇത് കണ്ട ലെക്‌സി വീല്‍ചെയറിലിരുന്ന് മറ്റുള്ളവരുടെ ശ്രദ്ധ നേടും വിധം ശബ്ദമുണ്ടാക്കി. ഇതുകണ്ട മുത്തശ്ശി ഉടനെ ലീലാന്‍ഡിനെ പൂളില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

Image result for you-don-t-need-to-be-able-to-walk-and-talk-girl-with-cerebral-palsy-saves-baby-brother

ഏത് പ്രായത്തിലും ഹീറോ ഉണ്ടാകാം. അനിയന്‍ പൂളില്‍ വീണപ്പോള്‍ അവന്റെ ജീവന്‍ രക്ഷിക്കാന്‍ ലെക്‌സി നടത്തിയ ശ്രമങ്ങള്‍ സന്തോഷമുണ്ടാക്കുന്നതാണെന്ന് സ്ഥലത്തെ മേയര്‍ ട്വിറ്ററില്‍ കുറിച്ചു. വാര്‍ത്ത സോഷ്യല്‍ ലോകത്ത് തരംഗമായതോടെ ലെക്‌സിയെ തേടി അഭിനന്ദപ്രവാഹമാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)