പതിവു തെറ്റിച്ചില്ല; ഗോദയില്‍ മെഡല്‍ വാരി ഇന്ത്യ; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബജ്‌റംഗിലൂടെ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം

Wrestling,Commonwealth Games,Sports

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബജ്‌റംഗ് പൂനിയയിലൂടെ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണം. പുരുഷന്മാരുടെ 65 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ബജ്‌റംഗിന്റെ നേട്ടം. വനിതകളുടെ 57 കിലോ ഗ്രാം വിഭാഗത്തില്‍ പൂജ ധന്‍ധെ വെള്ളി നേടി. മൗസം ഖത്രിയും ഇന്ത്യക്കായി വെള്ളി കരസ്ഥമാക്കി.


വെയില്‍സിന്റെ കെയിന്‍ ചാരിംഗിനെതിരെയാണ് ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെ ബജ്‌റംഗ് പൂനിയ തന്റെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. നേരത്തെ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണ്ണം ലഭിച്ചിരുന്നു. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫൈര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീഷ് ഭന്‍വാലയും വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ തേജസ്വിനി സാവന്തുമാണ് സ്വര്‍ണം നേടിയത്.


50 മീറ്റര്‍ റൈഫിളില്‍ വെള്ളിമെഡലും ഇന്ത്യയ്ക്ക് തന്നെയാണ്. അന്‍ജും മൗദ്ഗില്‍ ആണ് വെള്ളിമെഡല്‍ നേടിയത്. രണ്ട് മലയാളി താരങ്ങളെ ബാഗില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കിയ ദിനം തന്നെ രാജ്യത്തിനു മൂന്നു സ്വര്‍ണ്ണം ലഭിച്ചത് വലിയ ആശ്വാസമായിരിക്കുകയാണ.്

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)