കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ സ്വര്‍ണ കൊയ്ത്ത്; ഗുസ്തിയില്‍ രണ്ട് സ്വര്‍ണം കൂടി

Commonwealth Games,Vinesh Phogat

 

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ കൊയ്ത്ത് തുടരുന്നു. ഗുസ്തിയില്‍ ഇന്ത്യ രണ്ട് സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ വിനേഷ് ഫോഗത്തും സുമിത്തുമാണ് ഗുസ്തിപിടിച്ച് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യ 23 സ്വര്‍ണം നേടി.

വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷ് ഫോഗത്തിന്റെ സ്വര്‍ണം. കാനഡ താരം ജെസിക്ക മക്‌ഡോണള്‍ഡിനെ 13-3നാണ് വിനേഷ് പരാജയപ്പെടുത്തിയത്.

പുരുഷന്മാരുടെ 125 കിലോ നോര്‍ഡിക് വിഭാഗത്തിലാണ് സുമിത്തിന്റെ സുവര്‍ണ നേട്ടം. പരിക്കിനെ തുടര്‍ന്ന് നൈജീരിയന്‍ താരം സിനിവി ബോള്‍ടിക് പിന്മാറിയതോടെയാണ് സുമിത് സുവര്‍ണ നേട്ടം കൈവരിച്ചത്. ഇതോടെ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 23 ആയി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)