കോമണ്‍വെല്‍ത്ത് ഗെയിംസ്; സിംഗപ്പൂരിനെ അട്ടിമറിച്ച് വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണ നേട്ടം

sports,Table tennis,Commonwealth games

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് നാലാം ദിനത്തില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്. വനിതകളുടെ മികവിലാണ് ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണം സ്വന്തമായത്. കോമണ്‍വെല്‍ത്ത് ചരിത്രത്തിലാദ്യമായി ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ്ണം നേടിയാണ് ഇന്ത്യന്‍ വനിതകള്‍ മെഡല്‍പ്പട്ടിക ദീര്‍ഘിപ്പിച്ചത്.

 

ഇതോടെ ആകെ ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ആതിഥേയരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും കാനഡയുമാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്.


വനിതകളുടെ ടേബിള്‍ ടെന്നിസ് ടീം ഫൈനലില്‍ കരുത്തരായ സിംഗപ്പൂരിനെ അട്ടിമറിക്കുകയായിരുന്നു. സ്‌കോര്‍: 3-1. മാണികൃ ബത്ര, മൗമാ ദാസ്, മധുരികാ പട്കര്‍ എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി മെഡല്‍ സമ്മാനിച്ചത്.

നേരത്തെ, ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവ്, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ എന്നിവര്‍ ഇന്ന് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ തന്നെ ഹീന സിദ്ദു വെള്ളിയും നേടി. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയ രവികുമാര്‍, പുരുഷവിഭാഗം 94 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ വികാസ് താക്കൂര്‍ എന്നിവരാണ് ഇന്ത്യയുടെ മെഡല്‍നേട്ടം പതിനൊന്നിലെത്തിച്ചത്. വനിതാ വിഭാഗം ബോക്‌സിങ്ങില്‍ 45-48 കിലോഗ്രാ വിഭാഗത്തില്‍ െസമിയില്‍ കടന്ന ഇന്ത്യയുടെ മേരി കോമും മെഡലുറപ്പാക്കിയിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)