ഐപിഎല്‍ വാതുവെയ്പ്പ്: ബോളിവുഡ് താരം അര്‍ബ്ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

IPL Fixing,Arbas Khan,Salman khan,India

മുംബൈ: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബ്ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു. മുംബൈയില്‍ ഇന്നലെ പിടിയിലായ രണ്ട് വാതുവെപ്പുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ പോലീസ് ചോദ്യം ചെയ്തത്.

ഗള്‍ഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലന്‍ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് അര്‍ബാസിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് ഖാന്‍ സമ്മതിച്ചു. സോനുവുമായി ചേര്‍ന്ന് ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അര്‍ബാസ് വാതുവയ്പ്പ് നടത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് സോനു ജലന്‍ നടനില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. മുംബൈ ഇന്ത്യന്‍സും പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് വാതുവെപ്പ് നടന്നത്. ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് മുന്‍പും സോനു പോലീസ് പിടിയിലായിട്ടുണ്ട്.


അന്വേഷണത്തില്‍ അര്‍ബാസിന്റെയും സോനുവിന്റെയും പങ്ക് തെളിഞ്ഞതായി അഴിമതിവിരുദ്ധ സേനാ തലവനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായ പ്രദീപ് ശര്‍മ്മ പറഞ്ഞു. സോനുവും കളിക്കാരും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)