കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫിസറെ തല്ലിക്കൊന്ന് റെയല്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു

presiding officer


കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടഞ്ഞ അധ്യാപകനായ പ്രിസൈഡിംഗ് ഓഫീസറെ തൃണമൂല്‍ ക്രിമിനല്‍ സംഘം ക്രൂരമായി കൊലപ്പെടുത്തി. കള്ളവോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്ന രാജ്കുമാര്‍ റോയിയെ തല്ലിച്ചതച്ച് തീവണ്ടിക്ക് മുന്നിലിട്ടുകൊടുക്കുകയായിരുന്നു.

ശക്തമായ സമ്മര്‍ദത്തിലും കൃത്യമായ ജോലി ചെയ്ത രാജ്കുമാര്‍ റോയിയെ തിരഞ്ഞെടുപ്പിന് ശേഷം കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റായ്ഗഞ്ചിലെ തീവണ്ടിപ്പാളത്തില്‍ മൃതശരീരം കണ്ടെത്തിയത്.തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഓഫീസര്‍മാര്‍ പോലും കൊല്ലപ്പെട്ടിട്ടും മൗനം വെടിഞ്ഞ് എന്തെങ്കിലും പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല.

വോട്ടിംഗ് ദിനത്തില്‍ മാത്രം 7 സിപിഐഎം പ്രവര്‍ത്തകരടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. കള്ളവോട്ടുകള്‍ ചെയ്യുന്ന വീഡിയോകള്‍ പുറത്തുരികയും ബൂത്തില്‍ തൃണമൂല്‍ ക്രിമിനലുകള്‍ തോക്കുകളുമായി വന്ന വാര്‍ത്തകള്‍ക്ക് തെളിവുകളുണ്ടായിട്ടും ഒരു രീതിയുലുമുള്ള നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല, വോട്ടുചെയ്യാനെത്തിയവരെ അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തടയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് തെരഞ്ഞെുപ്പ് ദിവസം പുറത്തുവന്നിരുന്നത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)