ബ്ലൂ ബ്ലാക്ക്‌മെയിലില്‍ നടുങ്ങി കോഴിക്കോട്; ആളുകളെ വശീകരിച്ച് ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടുന്നു; സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ വലയിലായത് അധ്യാപകരും അഭിഭാഷകരും; കണ്ണടച്ച് പോലീസ്

Blue black mail,Crime,Kerala,Kozhikkod

കോഴിക്കോട്: കോഴിക്കോട് ആറുമാസത്തിനിടെ അമ്പതിലേറെ ആളുകള്‍ ബ്ലൂ ബ്ലാക്ക്‌മെയിലിലൂടെ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. നഗരത്തില്‍ വിലസുന്ന ബ്ലൂ ബ്ലാക്ക് മെയിലിങ് സംഘമാണ് പിന്നിലെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകളെ വശീകരിച്ച് സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങള്‍ തട്ടുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. വഞ്ചിക്കപ്പെടുന്നവര്‍ മാനഹാനി ഭയന്ന് വിവരം പുറത്തു പറയാത്തതാണ് തട്ടിപ്പിന് സഹായമാകുന്നത്.

ഫോണ്‍ മുഖേന ഇടപാടുറപ്പിക്കുന്ന ഇവര്‍ ആദ്യം സ്ഥലത്തേയ്ക്ക് എത്താന്‍ ആവശ്യപ്പെടും. തുടര്‍ന്ന് അവരെ പിന്തുടരാനും. ആളൊഴിഞ്ഞ എവിടെയെങ്കിലും വച്ചാകും ഇടപാടുറപ്പിക്കുക.ഒരു മണിക്കൂറിന് എണ്ണായിരം രൂപയാണ് നിരക്ക്. കാര്യം സാധിച്ചാല്‍ ഉടന്‍ സ്ഥലം വിടണം. ഇതിന് ശേഷമാണ് യഥാര്‍ഥ തട്ടിപ്പ് തുടങ്ങുക. ആദ്യം ഇടപാടുകാരെ വിളിക്കും. വീണ്ടും എത്തണമെന്നും എത്തിയില്ലെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടും.

ഇടപാടുകാരന്റെ സാമ്പത്തിക നിലയനുസരിച്ച് 75,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുക. പണം നല്‍കാന്‍ തയ്യാറാകാത്തവരുടെ വാട്‌സാപ്പ് നമ്പറിലേയ്ക്ക് രഹസ്യമായെടുത്ത അവരുടെ ലൈംഗിക ദൃശ്യങ്ങളയയ്ക്കും. ഇത് സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും ഷെയര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. തട്ടിപ്പിലകപ്പെട്ടവര്‍ അധ്യാപകരും അഭിഭാഷകരും കച്ചവടക്കാരുമെല്ലാമുണ്ട്.

പല പോലിസ് ഉദ്യോഗസ്ഥരും ഇത്തരം കേസുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നുവെന്ന പരാതിയുമുണ്ട്.കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അമ്പതോളം പേരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണമാണ് ആവശ്യം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)