ദിവ്യദര്‍ശനം കിട്ടിയെന്ന് പറഞ്ഞ് വശീകരണം; ഗള്‍ഫുകാരന്റെ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സിദ്ധന്‍ പിടിയില്‍

Crime,Kerala

മലപ്പുറം: കരിപ്പൂര്‍ സ്വദേശിയായ ഗള്‍ഫ് പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും 20 ദിവസത്തോളം കാണാതായ സംഭവത്തില്‍ സിദ്ധന്‍ അറസ്റ്റില്‍. പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂറഹ്മത്ത് എംകെ അബ്ദുറഹ്മാനാ(36)ണ് പിടിയിലായത്.

കരിപ്പൂരിലെ വീട്ടമ്മയെയും 17, ആറ്, നാല് വയസുള്ള പെണ്‍കുട്ടികളെയും കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ മേയ് 21 വരെ കാണാതായ കേസിലാണ് അറസ്റ്റ്. യുവതിയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി ദിവ്യസ്വപ്നദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഏപ്രില്‍ 30ന് യുവതിയെയും കുട്ടികളെയും വശീകരിച്ച് വീട്ടില്‍നിന്നു കൊണ്ടുപോയത്.

യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. അനുയായിയും തിരുവനന്തപുരത്തെ ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരനുമായ ആളുടെ സഹായത്തോടെയാണ് ഇവരെ കടത്തിയത്. ഒളിവില്‍ താമസിപ്പിച്ച കാലയളവില്‍ സിദ്ധനും അനുയായിയും യുവതിയെയും മകളെയും പീഡിപ്പിച്ചു.


ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എം മുഹമ്മദ് ഹനീഫ, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ദിനേശ് കുമാര്‍, സന്തോഷ്, തുളസി, സബീര്‍ എന്നിവരാണ് ഇയാളെ പിടികൂടിയത്. കൂട്ടാളിയെ പോലീസ് തെരയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)