ടൈറ്റാനിക്കിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ബോക്‌സ് ഓഫീസില്‍ കുതിച്ച് ബ്ലാക്ക് പാന്തര്‍

black panther,titanic,hollywood

ഹോളിവുഡ് ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഇനി ബ്ലാക്ക് പാന്തര്‍ ഭരിക്കും. ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷന്‍ കണക്കുകളില്‍ ടൈറ്റാനിക്കിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തര്‍. സ്റ്റാര്‍വാര്‍സ് ദ് ഫോഴ്സ് അവെയ്ക്കന്‍സ്, അവതാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കളക്ഷന്‍ കണക്കുകളില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാക്ക് പാന്തര്‍. ടൈറ്റാനിക് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ടൈറ്റാനിക്ക് നേടിയ 659 മില്യണ്‍ ഡോളര്‍ കളക്ഷന്‍ എന്ന റെക്കോര്‍ഡാണ് 665 മില്യണ്‍ കളക്ഷന്‍ റെക്കോര്‍ഡുമായി ബ്ലാക്ക് പാന്തര്‍ മറികടന്നത്. വര്‍ഷങ്ങളോളം ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കായിരുന്നു ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് അലങ്കരിച്ചിരുന്നത്. കാമറൂണിന്റെ തന്നെ അവതാറാണ് ഈ റെക്കോര്‍ഡിനെ മറികടന്നത്. സ്റ്റാര്‍വാര്‍സ് ഇറങ്ങിയതോടെ ടൈറ്റാനിക്ക് മൂന്നാം സ്ഥാനത്തേക്കും ഇപ്പോള്‍ നാലാം സ്ഥാനത്തേക്കും തള്ളപ്പെട്ടു.


അതേസമയം അവതാറിന്റെ കളക്ഷന്‍ മറികടക്കാന്‍ ബ്ലാക്ക് പാന്തറിന് സാധിക്കുമെന്ന് തോന്നുന്നില്ല. 760 മില്യണ്‍ ഡോളറാണ് അവതാറിന്റെ കളക്ഷന്‍. 937 മില്യണാണ് സ്റ്റാര്‍വാര്‍സ് കളക്ഷന്‍.

ഛാഡ്വിക്ക് ബോസ്മാന്‍, ലുപിത ന്യോങ്, മൈക്കിള്‍ ജോര്‍ഡന്‍, ഡനെയ് ഗുരിര തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണ് ബ്ലാക്ക് പാന്തര്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)