പ്രധാനമന്ത്രിയുടെ പോസ്റ്ററില്‍ ചവിട്ടി പ്രതിഷധിച്ചു! എവൈഎഫ്‌ഐ നേതാവിനെതിരെ പരാതി നല്‍കി ബിജെപി

Bjp file a petition ,against ayfi leader

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. കോലം കത്തിച്ചും, മുദ്രാവാക്യം വിളിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെയിരിക്കുകയാണ് ബിജെപി. മോഡിയെ അവഹേളിക്കുന്ന രീതിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ബിജെപി എവൈഎഫ്‌ഐ നേതാവിനെതിരെ പരാതി നല്‍കിയത്.

എവൈഎഫ്‌ഐ ജില്ലാ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയുടെ യുവജന സംഘടന യുവമോര്‍ച്ചയാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എവൈഎഫ്‌ഐ ജില്ലാ നേതാവും എറണാകുളം ജില്ലാ പഞ്ചായത്തംഗവുമായ അസ്ലഫ് പാറേക്കാടനെതിരെയാണ് പരാതി നല്‍കിയത്.

തിങ്കളാഴ്ച നടന്ന ഹര്‍ത്താലിനിടെ അഫ്‌സലഫ് നരേന്ദ്രമോഡിയുടെ പോസ്റ്ററില്‍ ചവിട്ടുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയില്‍ നടന്ന പ്രതിഷേധത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇതോടെയാണ് ബിജെപി നേതൃത്വത്തം രംഗത്തെത്തിയിരിക്കുന്നത്. പരിപാടിക്ക് നേതൃത്വം നല്‍കിയ എറണാകുളം ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)