സാമ്പത്തിക ഇടപാടില്‍ വഞ്ചന; ബിജു രമേശിന്റെ എഞ്ചിനീയറിംഗ് കോളേജ് കോടതി പിടിച്ചെടുത്തു

Biju Ramesh,Engineering college,Kerala

തിരുവനന്തപുരം: കൊട്ടാരക്കര സ്വദേശികളുടെ പരാതിയില്‍ ബിജു രമേശിന്റെ ഉടമസ്ഥതതയിലുള്ള എഞ്ചിനീയറിങ് കോളജ് തിരുവനന്തപുരം ജില്ലാകോടതി പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടില്‍ തങ്ങളെ വഞ്ചിച്ചെന്ന പരാതിയിലാണ് കോടതി നടപടി. തിരുവനന്തപുരം പെരുങ്കടവിളയില്‍ പാറമട പാട്ടത്തിനു നല്‍കിയശേഷം മറ്റൊരാള്‍ക്ക് മറിച്ചുനല്‍കി വഞ്ചിച്ചെന്നാണ് കേസ്. മൂന്നേകാല്‍ കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കൊട്ടാരക്കര സ്വദേശികളായ പ്രദീപ് ,കൃഷ്ണകുമാര്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്.


2016 ല്‍ തിരുവനന്തപുരം പെരുങ്കടവിളയിലുള്ള നാലേക്കര്‍ ഭൂമിയിലെ പാറഖനനം മൂന്നുവര്‍ഷത്തേക്ക് ബിജരമേശില്‍ നിന്നും പാട്ടത്തിനെടുത്തു. ആദ്യഘടുവായി ഇതിനു ഒരുകോടി രൂപ അഡ്വാന്‍സും നല്‍കി. ഇതനുസരിച്ച് പ്രദീപും കൃഷണകുമാറും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തനായി പാറ നല്‍കാന്‍ അദാനി പോര്‍ട്‌സുമായി കരാറിലേര്‍പ്പെട്ടു. എന്നാല്‍ ഇവരുടെ കരാര്‍ നിലനിലല്‍ക്കുമ്പോള്‍തന്നെ ബിജുരമേശ് മറ്റൊരാള്‍ക്ക് മറിച്ചുവിറ്റു സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. ഇവരുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

 

നഷ്ടപരിഹാരമായി ബിജു രമേശിന്റെ തിരുവനന്തപുരം നഗരൂരിലുള്ള എഞ്ചിനീയറിങ് കോളേജ് ഏറ്റെടുക്കാനുള്ള ജില്ലാ കോടതി വെള്ളിയാഴ്ചയാണ് ഉണ്ടായതെങ്കിലും ഇന്നാണ് ഏറ്റെടുത്തുകൊണ്ടുള്ള കോടതി വിധി കോളജില്‍ പതിപ്പിച്ചത്. വിധി പകര്‍പ്പ് വില്ലേജ് ഓഫീസിനും, സബ് രജിസ്ട്രാര്‍ ഓഫീസിനും കൈമാറിയിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)