ബിഗ് ബോസ് എത്താന്‍ നിമിഷങ്ങള്‍ മാത്രം: താരരാജാവിനായി ഏഷ്യാനെറ്റ് നല്‍കുന്ന പ്രതിഫലം ഞെട്ടിക്കുന്നത്

Big Boss,Asianet,Mohanlal

കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് ഷോ ഞായറാഴ്ച ഏഴുമണി മുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലയാളം ബിഗ് ബോസുമായി സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്ന് അറിഞ്ഞതോടെ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ ഈ റിയാലിറ്റി ഷോയ്ക്കായി കാത്തിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ വിജയമായതിനു ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തുന്നത്.

ഇന്ന് മുതല്‍ അടുത്ത നൂറ് ദിവസത്തേക്ക് മലയാളത്തില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. അത് മോഹന്‍ലാല്‍ നയിക്കുന്ന മലയാളം ബിഗ് ബോസ് ആയിരിക്കും. ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് ബിഗ് ബോസ് എത്തുന്നത്. പതിനാറ് മത്സരാര്‍ത്ഥികളുമായി എത്തുന്ന പരിപാടിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് മോഹന്‍ലാലിന്റെ പ്രതിഫലത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

പതിനാറ് മത്സരാര്‍ത്ഥികള്‍ ഇനി മുതല്‍ ബിഗ് ബോസിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. മോഹന്‍ലാല്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം അത്ര ചെറിയ കാര്യവുമല്ല. അതിനാല്‍ ബിഗ് ബോസ് അവതരപ്പിക്കാന്‍ എത്തുന്ന മോഹന്‍ലാല്‍ പ്രതിഫലമായി കോടികള്‍ വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ കമല്‍ ഹാസന്‍, ഹിന്ദി സല്‍മാന്‍ ഖാന്‍, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ക്കും 12 കോടി രൂപയോളമാണ് പ്രതിഫലം. മോഹന്‍ലാലും ഇതിന് വേണ്ടി അത്രയധികം കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നത്. മുംബൈയില്‍ വെച്ച് നടക്കുന്ന പരിപാടിയ്ക്ക് വേണ്ടി പ്രത്യേകമായി ഒരു ബിഗ് ഹൗസ് നിര്‍മ്മിച്ചിരിക്കുകയാണ്. ഷോ നടത്തുന്നതിന് വേണ്ടി മൊത്തമായി 44 കോടി രൂപയോളം ചെലവാക്കുന്നുണ്ട്. നേരത്തെ കൊച്ചിയില്‍ ഒരു ബിഗ് ബോസ് ഹൗസ് നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഘടനപരമായ പ്രശ്നങ്ങള്‍ നേരിട്ടതിനാല്‍ മുംബൈ ഫിലിം സിറ്റിയിലേക്ക് തന്നെ മാറ്റാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു നേരത്തെ മലയാളി ഹൗസ് എന്ന പരിപാടി സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നിന്നെങ്കിലും നിരവധി വിവാദങ്ങള്‍ പരിപാടിയെ മുന്‍നിര്‍ത്തി നേരത്തെ ഉണ്ടായിരുന്നു.

 

 

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)