35 ലക്ഷത്തിന്റെ ഡിസി അവന്തിയില്‍ ചപ്പുചവറുകള്‍ നീക്കം ചെയ്ത് ഡോക്ടര്‍: കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

swach bharat,rockstar doctor

ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി സ്വന്തം ഡിസി അവന്തി സ്‌പോര്‍സ് കാറില്‍ മാലിന്യം നീക്കി ഒരു ഡോക്ടര്‍. ഭോപ്പാല്‍ സ്വദേശിയായ ഡോ. അഭിനവ് ഗുപ്തയാണ് ലക്ഷങ്ങള്‍ വരുന്ന അവന്തിയില്‍ മാലിന്യങ്ങള്‍ നീക്കി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. പ്രമുഖ ഇന്ത്യന്‍ കാര്‍ കസ്റ്റമൈസേഴ്‌സായ ദിലീപ് ഛാബറിയ കമ്പിനിയുടെ 35 ലക്ഷം രൂപ വില വരുന്ന വാഹനമാണ് ഡിസി അവന്തി.

വ്യത്യസ്തമായ തന്റെ ബോധവത്കരണത്തിലൂട ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തുമെന്ന പ്രത്യാശയാണ് ഡോ അഭിനവ് പ്രകടിപ്പിക്കുന്നത്. തന്റെ രീതി പിന്തുടര്‍ന്ന് നാടും, നഗരവും വൃത്തിയാക്കാന്‍ ബോളിവുഡ് താരങ്ങളെയും, ക്രിക്കറ്റ് താരങ്ങളെയും ഇദ്ദേഹം ക്ഷണിച്ചിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ സിംഗ്, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി എന്നിവരെയാണ് അഭിനവ് ചലഞ്ച് ചെയ്തിരിക്കുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)