തോറ്റത് ബ്രസീലിനോട് ആയിരുന്നെങ്കില്‍ സന്തോഷിച്ചേനെ; എന്നാല്‍ ഫ്രാന്‍സ് കളിച്ചത് ഫുട്‌ബോളല്ല; ഇത് നാണക്കേട്; വിമര്‍ശനവുമായി ബെല്‍ജിയം ഗോളി

Belgium goalkeeper Thibaut Courtois , Thibaut Courtois ,Belgium goalkeeper,sports,FIFA WC 2018

സോചി: റഷ്യന്‍ ലോകകപ്പ് സെമയില്‍ ഫ്രാന്‍സിനോട് നിര്‍ഭാഗ്യം കൊണ്ടു മാത്രം പരാജയപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ ശൈലിയെ വിമര്‍ശിച്ച് തിബോ കുര്‍ട്ടോയ്‌സ് രംഗത്തെത്തി. ബെല്‍ജിയത്തിന്റെ ഗോള്‍കീപ്പറാണ് തിബോ.

ഒരു സ്പോര്‍സ് മാഗസിനോടായിരുന്നു കോര്‍ട്ടായിസിന്റെ പ്രതികരണം. ഫ്രാന്‍സ്, ഫുട്ബോളിനെതിരായ ശൈലിയാണ് പുറത്തെടുത്തത്. അവരുടെ സ്ട്രൈക്കര്‍ കളിക്കുന്നത് അവരുടെ പോസ്റ്റില്‍ നിന്നും വെറും 30 മീറ്റര്‍ അകലെ നിന്ന് മാത്രമാണ്. ഇത് ഫുട്ബോളല്ല, കോര്‍ട്ടോയ്‌സ് പറഞ്ഞു. ഒരു കോര്‍ണര്‍ ഗോള്‍ നേടിയ ഫ്രാന്‍സ് മത്സരത്തിലുടനീളം പ്രതിരോധത്തിലൂന്നി.

ടിറ്റെയുടെ ബ്രസീലിനോട് തോറ്റാല്‍ ഇതിലും സന്തോഷം ആയിരുന്നുവെന്നും, അവര്‍ മികച്ച ഫുട്ബോളാണ് കളിച്ചതെന്ന് കൂട്ടിച്ചേര്‍ക്കാനും കുര്‍ട്ടോയ്‌സ് മറന്നില്ല. ബ്രസീലിനെ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ബെല്‍ജിയം സെമി ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തില്‍ കുര്‍ട്ടോയ്‌സുടെ മികച്ച പ്രകടനം നിര്‍ണ്ണായകമായിരുന്നു.

എന്നാല്‍ സെമിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫ്രാന്‍സിനെ തളയ്ക്കാന്‍ സാധിച്ചില്ല. ഫ്രാന്‍സിന്റെ ബാഴ്സിലോണ താരം സാമുവല്‍ ഉംറ്റിറ്റിയുടെ ഹെഡര്‍ ഗോളില്‍ ബെല്‍ ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലിലെത്തുകയായിരുന്നു. ഫൈനലില്‍ ക്രൊയേഷ്യ ഇംഗ്ലണ്ട് മത്സര വിജയിയേയാണ് ഫ്രാന്‍സ് നേരിടുക.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)