ഭര്‍ത്താവിന് തന്നേക്കാള്‍ പ്രായം കുറവാണെന്ന് തിരിച്ചറിഞ്ഞ വീട്ടമ്മയുടെ ക്രൂരത; കുഞ്ഞുങ്ങളേയും അമ്മയേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

world,crime,Bedford massacre

പെര്‍ത്ത്: ഭര്‍ത്താവിന് തന്നേക്കാള്‍ പ്രായം കുറവാണെന്ന് തിരിച്ചറിഞ്ഞ വീട്ടമ്മ മക്കളെയും അമ്മയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് യുവതി ഭര്‍ത്താവിന്റെ ശരിയായ പ്രായം തിരിച്ചറിഞ്ഞത്. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം.

ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെ ബെഡ്‌ഫോര്‍ഡിലുള്ള വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാല്‍പ്പത്തിയേഴുകാരിയാണ് മാരാ ഹാര്‍വേ. മൂന്നു വയസും രണ്ട് വയസു പ്രായവുമുള്ള ഇരട്ട പെണ്‍കുട്ടികളെയും എഴുപത്തിനാലുകാരിയായ അമ്മയേയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്.

Image result for Bedford massacre: Three sisters, their mother and grandmother found ...

2014ല്‍ ആയിരുന്നു ആന്റണിയും മാരായും വിവാഹിതരായത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാര്യ ആ സത്യം തിരിച്ചറിഞ്ഞത് ഭര്‍ത്താവിന് തന്നേക്കാള്‍ പതിനെട്ട് വയസ് കുറവാണെന്ന്.

ഇത് മനസിലായ വീട്ടമ്മ മക്കളെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു. അയല്‍വാസികളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചത്.

ഞായറാഴ്ചയായിരുന്നു ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാരായുടെ അമ്മയും കുഞ്ഞുങ്ങളും ഒരു മുറിയില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയത്. മാരാ മറ്റൊരു മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിലുമായിരുന്നു.

മാരായും ആന്റണിയും നല്ല ബന്ധത്തില്‍ ആയിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

Image result for Bedford massacre: Three sisters, their mother and grandmother found ...

എന്നാല്‍ തന്നേക്കാള്‍ പതിനെട്ട് വയസു കുറഞ്ഞ ആന്റണി ഹാര്‍വേയെ വിവാഹം ചെയ്തുവെന്ന് തിരിച്ചറിഞ്ഞതോടെ ഇതില്‍ മനംനൊന്താണ് മാരാ ക്രൂരകൃത്യത്തിന് മുതിരുകയായിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)