ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അനുകരിച്ച് ബാഴ്‌സലോണ; കൈയ്യടിച്ച് ആരാധകര്‍

FC Barcelona,Sports,Football,World Mother's Day

അമ്മമാരുടെ ദിനം മത്സരത്തിരക്കിനിടയിലാണ് എത്തിയതെങ്കിലും അമ്മമാരോടുള്ള സ്‌നേഹം കളത്തിലും പ്രതിഫലിപ്പിച്ചിരിക്കുകയാണ് ബാഴ്‌സലോണ താരങ്ങള്‍. വേള്‍ഡ് മദേഴ്സ് ഡേ ആയ ഇന്നലെ ഫുട്‌ബോള്‍ സൂപ്പര്‍ ക്ലബ്ബുകളില്‍ ഒന്നായ ബാഴ്സലോണ വിയ്യാറയലിനെ നേരിടാനിറങ്ങിയത് ജഴ്‌സിയില്‍ അമ്മമാര്‍ക്കുള്ള ആദരവ് പ്രദര്‍ശിപ്പിച്ചായിരുന്നു.

ജെഴ്സിയില്‍ താരങ്ങളുടെ പേരിനു പകരം താരങ്ങള്‍ ചേര്‍ത്തത് അമ്മമാരുടെ പേരായിരുന്നു. കളത്തിലിറങ്ങിയ താരങ്ങളുടെ ജഴ്‌സിയില്‍ മറ്റെന്തെക്കെയോ പേരുകള്‍ കണ്ട് ആരാധകര്‍ ആദ്യം ഒന്നമ്പരക്കുകയായിരുന്നു. പിന്നീടാണ് ആരാധകര്‍ക്ക് മദേഴ്‌സ് ഡേയുടെ കാര്യം മനസിലായത്.

 

ബാഴ്സയുടെ അമ്മമാര്‍ക്കുള്ള ആദരം സോഷ്യല്‍ മീഡിയയിലടക്കം ആരാധകര്‍ വമ്പന്‍ കയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മത്സരത്തിന്റെ കിക്കോഫിന് മുമ്പായി താരങ്ങള്‍ സ്വന്തം പേരിലുള്ള ജഴ്സിയിലേക്ക് മാറിയെങ്കിലും തങ്ങള്‍ മോര്‍ ദാന്‍ എ ക്ലബ്ബ് തന്നെയാണെന്ന് ബാഴ്സ ഇക്കാര്യത്തിലൂടെ വീണ്ടും തെളിയിച്ചു.

 


 

ബാഴ്സലോണയുടെ സ്വന്തം മൈതാനമായ ക്യാംപ്ന്യൂവിലാണ് വിയ്യാറയലുമായി കറ്റാലന്‍ ക്ലബ്ബ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ബാഴ്സ ജയിക്കുകയും ചെയ്തു. ലാലീഗയില്‍ തോല്‍വി അറിയാതെ കിരീടമുറപ്പിച്ച ബാഴ്സലോണയ്ക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് അവശേഷിക്കുന്നത്.

അതേസമയം, ഇത്തരത്തിലുള്ള ആദരം ആദ്യമായിട്ടൊന്നുമല്ല ഒരു കായിക ടീം അമ്മമാര്‍ക്ക് നല്‍കുന്നത്. 2016ല്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീം ഗ്രൗണ്ടില്‍ ഇറങ്ങിയതും ഇതേ രീതിയിലാണ്. അമ്മമാരുടെ പേരാണ് സ്വന്തം പേരിന് പകരമായി ഇന്ത്യന്‍ താരങ്ങളുടെ ജെഴ്സിലുണ്ടായിരുന്നത്.

 

 


 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)