ക്രൂര ബലാത്സംഗത്തിനിരയായി 83കാരി മരിച്ചു; 14കാരന്‍ അറസ്റ്റില്‍; കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പോലീസ്

world,Baltimore,rape

ബാള്‍ട്ടിമോറി: ബലാത്സംഗത്തിനിരയായി 83കാരി മരിച്ച സംഭവത്തില്‍ 14കാരന്‍ പിടിയില്‍. അപ്പാര്‍ട്ട്‌മെന്റില്‍ ബലാത്സംഗത്തിനിരയായ നിലയില്‍ കണ്ടെത്തിയ 83കാരി ചികിത്സയ്ക്കിടെയാണ് മരിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 14 കാരന്‍ പിടിയിലായത്.

Image result for 83 year old rape victim woman dies, 14 year old boy arrested

ബാള്‍ട്ടിമോറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന 83കാരിയാണ് അതിക്രൂരമായ ബലാത്സംഗത്തിനിരയായത്. വയോധികയെ പുറത്ത് കാണാത്തതോടെ അയല്‍വാസികള്‍ നടത്തിയ തിരച്ചലിലാണ് ഇവരെ അവശ നിലയില്‍ വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 30ന് മരിക്കുകയായിരുന്നു. വയോധിക അതിക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കേസില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന നിലപാടിലാണ് പോലീസ്. ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് 14കാരനെതിരെ കേസെടുത്തിട്ടുള്ളത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)