മലയാളത്തിലെ യുവതാര രാജാക്കന്‍മാര്‍ മലയാളം അറിയാത്തവര്‍; തിരക്കഥ മംഗ്ലീഷില്‍ എഴുതി കൊടുക്കേണ്ട അവസ്ഥായാണിപ്പോള്‍; വിമര്‍ശനവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

Malayalam Film,Balachandran Chullikkad,Kerala,Entertainmanet

മലയാളത്തിലെ യുവതാരങ്ങളുടെ കഴിവിനെ വാനോളം പുകഴ്ത്താമെങ്കിലും ഭാഷാ പരിജ്ഞാനം വട്ടപ്പൂജ്യമെന്ന അഭിപ്രായം പങ്കുവെച്ച് എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. യുവതാരങ്ങളുടെ മലയാള ഭാഷ പരിജ്ഞാനത്തെ ആവോളം വിമര്‍ശിച്ചാണ് ചുള്ളിക്കാട് രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ യുവതാരങ്ങളുടെ കടന്നു വരവ് കാലമാണ്. താരങ്ങളുടെ മക്കളും അല്ലാത്തവരുമായി ഒത്തിരി പേര്‍ ഇന്ന് മലയാളസിനിമയിലുണ്ട്.

മികച്ച അഭിനയം കാഴ്ച്ചവെയ്ക്കുന്നവരാണ് മിക്കവരും. ഈ വര്‍ഷം തീരുന്നതിന് മുന്നേ മൂന്ന് താരങ്ങളുടെ മക്കള്‍ മലയാളത്തില്‍ നായകന്മാരായി അരങ്ങേറ്റം നടത്തി കഴിഞ്ഞു. ഇപ്പോള്‍ മലയാള സിനിമയിലെ പുതുതലമുറയിലെ താരങ്ങള്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും. മലയാളം അറിയാത്തവരാണ് മലയാള സിനിമയിലുള്ള യുവതാര രാജാക്കന്മാരെന്നും അവരുടെ കൈയിലാണ് ഇന്ന് മലയാള സിനിമയെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)