അഞ്ച് വര്‍ഷമായി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ബഡായി ബംഗ്ലാവിന് വിട; പരിപാടി നിര്‍ത്തുകയാണെന്ന് പിഷാരടി; ഇനി രണ്ട് എപ്പിസോഡുകള്‍ മാത്രം

Bamdayi Banglow,Entertainment,Malayalam

തൃശ്ശൂര്‍: കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന 'ബഡായി ബംഗ്ളാവ്' എന്ന ഹാസ്യപരിപാടി അവസാനിപ്പിക്കുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി അവസാനിപ്പിക്കുന്ന വിവരം അവതാരകനായ രമേശ് പിഷാരടി തന്നെയാണ് ഫേസ്ബൂക്കിലൂടെ അറിയിച്ചത്. സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ 'ബഡായി ബംഗ്ളാവ്' പര്യവസാനിപ്പിക്കുമെന്നാണ് പിഷരാടി പറയുന്നത്. അഞ്ചു വര്‍ഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ളാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന സില്‍വേര്‍സ്റ്ററാണ്. മുകേഷ്,ആര്യ, ധര്‍മ്മജന്‍,പ്രസീത തുടങ്ങിയവര്‍ ഈ പരിപാടിയിലെ പ്രധാന സ്‌കിറ്റ് അവതാരകരായിരുന്നു.

 

രമേശ് പിഷരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയമുള്ളവരെ....????????????????
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ....കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു ????????....
ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു ...

സിനിമാല,
കോമഡി ഷോ,
കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിൻസ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്സ്,
ബഡായി ബംഗ്ളാവ്,
മുപ്പതോളം താര നിശകൾ ...
ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ..........

ചാനലും ...പരിപാടിയും ......കലാകാരനുമെല്ലാം ...പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് ...
ആ സത്യം
ആ ശക്തി ????????നിങ്ങളാണ് ....
എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി...

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)