ഇനി വാട്‌സ്ആപ്പിന് പ്രസക്തിയില്ല; വരുന്നു ബാബാ രാംദേവിന്റെ 'കിംഭോ'

Tech,Baba ramdev,Whatsapp

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന് ഇനി ഇന്ത്യയില്‍ പ്രസക്തി ഇല്ലാതാകുമോ?വാട്‌സ്ആപ്പിനു വെല്ലുവിളിയുമായി ബാബാ രാംദേവിന്റെ കിംഭോ എന്നു പേരിട്ട മെസേജിങ് ആപ്പ് വരുന്നു. പതഞ്ജലിയുടെ സ്വദേശിയായ സമൃദ്ധി എന്ന സിം കാര്‍ഡുകള്‍ക്കു പിന്നാലെയാണ് സ്വദേശി മെസേജിങ് ആപ്പ് വരുന്നത്.

സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്‌സാപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ് എസ്‌കെ തിജര്‍വാല ട്വീറ്റ് ചെയ്തു. സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്‌സ്, വിഡിയോ കോളുകള്‍, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകള്‍ കിംഭോയിലുണ്ടെന്നാണ് വിവരം.

ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് രാംദേവ് സ്വദേശി സമൃദ്ധി സിംകാര്‍ഡ് ഇറക്കുന്നത്. 144 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാന്‍ കഴിയും. ഒപ്പം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും. സിം കാര്‍ഡുകള്‍ ബിഎസ്എന്‍എല്‍ ഓഫീസുകള്‍ വഴിയാണ് ലഭിക്കുകയെന്നാണ് വിവരം.

ആദ്യഘട്ടത്തില്‍ പതഞ്ജലിയിലെ ജീവനക്കാര്‍ക്കു മാത്രമാണ് സിം കാര്‍ഡ് ലഭ്യമാകുക. പിന്നീട് പൊതുജനങ്ങള്‍ക്കും സിം ലഭ്യമാകുകയും കാര്‍ഡ് വാങ്ങുന്നവര്‍ക്ക് പതഞ്ജലി ഉത്പന്നങ്ങള്‍ 10 ശതമാനം ഇളവില്‍ ലഭിക്കുകയും ചെയ്യുമെന്നാണ് വാഗ്ദാനം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)